Romancham malayalam movie OTT release date: മലയാള സിനിമകൾ OTT റിലീസിന് വേണ്ടി വലിയ ഒരു കാത്തിരിപ്പിൽ തന്നെ ആണ് ഓരോ പ്രേക്ഷകനും എന്നാൽ അവർക്ക് മുന്നിലേക്ക് മലയാളം, തമിഴ് തെലുങ്ക് ഇനി ഭാഷയിൽ നിന്നുമുള്ള ചിത്രങ്ങൾ ആണ് എത്താൻ പോവുന്നത് ,മലയാളത്തിൽ നിന്നും സൗബിൻ സാഹിർ പ്രധാന കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രം രോമാഞ്ചം ഉടൻ ഒടിടിയിലെത്തുമെന്ന് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്.
റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിൻറെ ഒടിടിയിലെ സംപ്രേഷണം അടുത്ത ആഴ്ചയോടെ ആരംഭിക്കുമെന്നാണ് ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ലഭിക്കുന്നത്. രോമാഞ്ചം ഫെബ്രുവരി 3 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ്. മികച്ച ഒരു വിജയം തന്നെ ആണ് ചിത്രം നേടിയെടുത്തു ,
ഈ വർഷത്തെ ആദ്യ ബ്ലോക്ക് ബസ്റ്ററും കൂടിയാണ്. ഹൊറർ കോമഡി വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് ചിത്രത്തിന്റെ സംഗീത സംവിധായകൻ സുശിൻ ശ്യാം ആണ്. സാനു താഹിർ ഛായാഗ്രഹണവും കിരൺ ദാസാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചത്.
ഷാരൂഖ് ഖാന്റെ പത്താൻ ബോക്‌സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറിയ ചിത്രമാണ്. ഹിന്ദി സിനിമ മേഖല കടന്നുപോയ കളക്ഷൻ ഇടിവിനു ശേഷം യഷ് രാജിന്റെ സ്പൈ-ത്രില്ലർ വിഭാഗത്തിൽ എത്തിയ ചിത്രം OTT റിലീസ് ചെയ്യാൻ ഒരുങ്ങുന്നു എന്ന് തന്നെ ആണ് പറയുന്നത് ,ഇപ്പോൾ സിനിമാലോകത്തു നിന്നും ലഭിക്കുന്ന വാർത്ത ഷാരൂഖ് ഖാന്റെ പത്താൻ ഒടിടി റിലീസിന് 2023 ഏപ്രിൽ 25- ന് ആമസോൺ പ്രൈമിലൂടെ എത്തും എന്നതാണ് .
Story Highlights: Romancham malayalam movie OTT release date