ബിഗ് ബോസ് സീസൺ ഫോറിലെ ഏറ്റവും ശ്രദ്ധേയനായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു റിയാസ് സലിം. (Riyas Salim against Shine Tom Chacko)റിയാസിന് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുണ്ട്. ഒരു ഇടവേളക്കുശേഷം ഇപ്പോൾ സമൂഹത്തിൽ വളരെ ലൈവായി നിൽക്കുന്ന ഒരു വിഷയത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് റിയാസ്.
നടൻ ഷൈൻ ടോം ചാക്കോ അടുത്തിടെ അഭിമുഖങ്ങളിൽ സ്വീകരിച്ചിരിക്കുന്ന നിലപാടിനെതിരെയാണ് റിയാസിന്റെ പ്രതികരണം. വിചിത്രം എന്ന ചിത്രത്തിന്റെ പ്രമോഷനു എത്തിയപ്പോഴുള്ള ഷൈൻന്റെ പ്രവർത്തികൾ ചൂണ്ടിക്കാട്ടിയാണ് റിയാസ് സലീം വിമർശനമുന്നയിച്ചത്. വിചിത്രം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി എത്തിയ നടി ജോളി ചിറയത്തിനെ സംസാരിക്കാൻ പോലും ഷൈൻ അനുവദിക്കുന്നില്ല എന്ന് റിയാസ് ചൂണ്ടിക്കാട്ടുന്നു.
സിനിമ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് മാധ്യമ പ്രവർത്തകരിൽ ഒരാൾ ജോളിയോട് ചോദിക്കുമ്പോൾ അതിന് അവരെ മറുപടി പറയാൻ അനുവദിക്കാതെ സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും സിനിമ മേഖലയിൽ പ്രശ്നങ്ങളുണ്ടെന്ന് ഷൈൻ ഇടയ്ക്ക് കയറി പറയുകയാണ് ചെയ്തത്. അമ്മയിൽ മെമ്പർഷിപ്പ് എടുക്കാത്തതിനെക്കുറിച്ച് ജോളി പറഞ്ഞപ്പോഴും ഷൈൻ ഇടപെട്ട് സംസാരിച്ച് ആ വിഷയത്തെ വഴി തിരിച്ചു വിട്ടു.
സ്ത്രീകൾക്ക് സംസാരിക്കാൻ ലഭിക്കുന്ന അവസരത്തെ പോലും ഇത്തരത്തിലുള്ള ആളുകൾ കവർന്നെടുക്കുകയാണെന്നും, ഇതിനെ ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നും റിയാസ് പറയുന്നു. ഷൈൻ ടോം ചാക്കോ നടത്തുന്നത് കേവലം പട്ടി ഷോ മാത്രമാണെന്നും റിയാസ് കുറ്റപ്പെടുത്തുന്നു. സോഷ്യൽ മീഡിയയിൽ സജീവം ആയി നിൽക്കുന്ന ഒരാൾ തന്നെ ആണ് റിയാസ് , എന്നാൽ ഇപ്പോൾ ഇതിനു എതിരെ പ്രതികരിച്ചു രംഗത്ത് വന്നിരിക്കുകയാണ് , വലിയ ചർച്ചകൾക്ക് വഴിവെച്ച ഒരു സംഭവം, തന്നെ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക .

Story Highlights:- Riyas Salim against Shine Tom Chacko
https://youtu.be/vHwEMHXBGMw