Prithviraj movies are coming after long waits:- ബേസിൽ ദർശന കൂട്ടുകെട്ടിൽ എത്തിയ ‘ജയ ജയ ജയ ജയഹേ’ സിനിമയ്ക്ക് ശേഷം വിപിൻ ദാസ് ഒരുക്കുന്ന ‘ഗുരുവായൂർ അമ്പലനടയിൽ’ എന്ന ചിത്രത്തിൽ പൃഥ്വിരാജ് വില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുക. ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്ന നടൻ ബൈജുവാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കുഞ്ഞിരാമായണം എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ ദീപുപ്രതാപ് വീണ്ടും തിരക്കഥ ഒരുക്കിയ ചിത്രം ആണ് ഇത് .
അങ്ങനെയാണെങ്കിൽ ഈ വർഷം താരം വില്ലൻ വേഷത്തിൽ എത്തുന്ന മൂന്നാമത്തെ ചിത്രമാകും ഗുരുവായൂർ അമ്പലനടയിൽ. അതുപോലെ തന്നെ പൃഥ്വിരാജിന്റെ വരാൻ ഇരിക്കുന്ന കാളിയൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം ആരംഭിക്കും എന്നും റിപോർട്ടുകൾ വരുന്നു , കാപ്പയാണ് പൃഥ്വിരാജിൻറെതായി പുറത്തിറങ്ങിയ അവസാന ചിത്രം. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിൽ കൊട്ട മധു എന്ന ഗുണ്ടാ നേതാവായാണ് താരം എത്തിയത്.
ആസിഫ് അലി, അന്ന ബെൻ, അപർണ ബാലമുരളി എന്നിവരും ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ബ്ലെസി സംവിധാനം ചെയ്ത ‘ആടുജീവിതം’ ആണ് പൃഥ്വിരാജിൻറേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ആടുജീവിതം റിലീസ് ചെയ്യുന്നതിന് മുമ്പ് ഈ വർഷത്തെ കാൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിൻറെ പ്രീമിയർ നടത്താൻ ആഗ്രഹമുണ്ടെന്നാണ് പൃഥ്വിരാജ് വെളിപ്പെടുത്തിയത്. എ.ആർ റഹ്‍മാനാണ് ചിത്രത്തിൻറെ സംഗീത സംവിധാനം.എന്നാൽ ഇതുപോലെ നിരവധി പൃഥ്വിരാജ് ചിത്രങ്ങളുടെ റിപോർട്ടുകൾ ആണ് പുറത്തു വരാൻ ഉള്ളത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
