നടൻ, സംവിധാകൻ, നിർമ്മാതാവ് എന്നീ നിലകളിലെല്ലാം പ്രിയങ്കരനാണ് മലയാളികൾക്കു പൃഥ്വിരാജ്. മലയാള സിനിമ എത്രത്തോളം മാറി എന്നറിയണമെങ്കിൽ പൃഥ്വിരാജ് എന്ന നടന്റെ വളർച്ച നോക്കി കണ്ടാൽ മതിയാകും. തന്റെ അഭിപ്രായങ്ങളും, സ്വപ്‌നങ്ങളും, ചിന്തകളും കൃത്യമായി പറയുന്ന ഒരു നടൻ. മലയാള സിനിമയുടെ പവർ ഹൗസ് എന്നു പലരും വിശേഷിപ്പിക്കുന്ന പൃഥ്വിരാജിന്റെ 40-ാം പിറന്നാളാണിന്ന്. സഹപ്രവർത്തകരായ നസ്രിയ, ദുൽഖർ, ടൊവിനോ, മഞ്ജു വാര്യർ,ജയസൂര്യ തുടങ്ങി അനവധി പേർ ആശംസകളുമായി എത്തിയിട്ടുണ്ട്. അതുപോലെ തന്നെ പൃഥ്വിരാജിന്റെ ഏറ്റവും വലിയ സമ്മാനം ആയി പുതിയ സിനിമയുടെ പോസ്റ്ററുകൾ ആണ് ഇപ്പോൾ വളരെ അതികം ശ്രെദ്ധ നേടുന്നത് , കെ.ജി.എഫിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സലാറിലെ പൃഥ്വിരാജിന്റെ കാരക്ടർ പോസ്റ്റർ പുറത്ത് വന്നതിന്റെ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആയികൊണ്ടിരിക്കുന്നത് , എന്നാൽ അതുപോലെ തന്നെ
പൃഥ്വിരാജ്–ആസിഫ് അലി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആക്‌ഷൻ ചിത്രം കാപ്പ ടീസർ എത്തി. അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായിക. തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് കാപ്പയുടെ കഥ പറയുന്നത്. കൊട്ടമധു എന്ന ഗുണ്ടയായി പൃഥ്വി എത്തുന്നു എന്ന വാർത്തകളും വരുന്നു , ജി.ആർ. ഇന്ദുഗോപൻ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്‍പദമാക്കിയാണ് സിനിമ. ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയറ്റർ ഓഫ് ഡ്രീംസ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് കാപ്പ. വൻ മുതൽ മുടക്കിൽ ഒരുങ്ങുന്ന കാപ്പയിൽ ജഗദീഷ്, ദിലീഷ് പോത്തൻ, അന്ന ബെൻ, ഇന്ദ്രൻസ്, നന്ദു തുടങ്ങി അറുപതോളം നടീനടന്മാർ അണിനിരക്കുന്നു. നിരവധി ചിത്രങ്ങളുടെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,