ജന ഗണ മന എന്ന ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങില്‍നിന്ന് വേഗത്തില്‍ മടങ്ങുകയാണെന്നും മോഹന്‍ലാലിനെ കാണാന്‍ പോകണം എന്നും പൃഥിരാജ് പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. Prithviraj Sukumaran about trolls
കുഞ്ചാക്കോ ബോബനും ടൊവിനോ തോമസും പൃഥിക്കൊപ്പം ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. അതിനിടെ തിരക്കിട്ട് ഇറങ്ങുന്നതിനിടയിലാണ് ലാലേട്ടനെ കാണാന്‍ പോകണം എന്ന് പൃഥ്വിരാജ് പറഞ്ഞത്. ഞാന്‍ അടുത്തതായി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തെ കുറിച്ച് സംസാരിക്കാന്‍ ലാലേട്ടനെ കാണാന്‍ പോകേണ്ടത് കൊണ്ട് എനിക്ക് ഈ ചടങ്ങില്‍ നിന്ന് നേരത്തെ ഇറങ്ങണം,
ലാലേട്ടന്‍ കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് ഇന്ത്യക്ക് പുറത്ത് പോയാല്‍ പിന്നെ പത്തറുപത് ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ വരുകയുള്ളൂ.” അതിന് മുമ്പ് എനിക്ക് ലാലേട്ടനെ കാണണമെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. തൊട്ടുപിന്നാലെ ആ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ട്രോളന്‍മാര്‍ ആഘോഷിക്കുകയും ചെയ്തിരുന്നു.എന്നാൽ ഇതുനു നേരെ പൃഥ്വിരാജ് പ്രതികരിക്കുകയും ചെയ്തിരുന്നു , മോഹൻലാൽ ആയി ഉള്ള തന്റെ സൗഹൃദത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് പൃഥ്വിരാജ്, മോഹൻലാൽ തന്റെ അയൽക്കാരൻ ആണ് എന്നും ദിവസവും ലാലേട്ടനെ കാണാറുണ്ട് എന്നും ആണ് പൃഥ്വിരാജ് പറഞ്ഞത് ,