ആദി പുരഷിന് ശേഷം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസ് നായകനാകുന്ന സലാർ. ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ് പുലർച്ചെ 5.12നാണ് ടീസർ റിലീസ് ചെയ്തത്. കെജിഎഫ്, കാന്താര എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഫിലിംസിന്റെ ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ നിർമ്മിക്കുന്ന എന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശാന്ത് നീൽ ആണ്. ചിത്രത്തിന്റെ ടീസറിൽ പൃഥ്വിരാജിനെയും കാണാൻ സാധിക്കും.
ചിത്രത്തിൽ പൃഥ്വിരാജ് വില്ലൻ വേഷത്തിൽ ആയിരിക്കും എത്തുക വരദരാജ മന്നാർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്, ശ്രുതിഹാസനാണ് ചിത്രത്തിൽ നായികയാകുന്നത്. ജഗപതി ബാബു. ഈശ്വരി റാവു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ ഭുവൻ ഗൗഡ ഛായാഗ്രഹണവും, രവി ബസ്രുർ സംഗീതസംവിധാനവും നിർവഹിക്കുന്നു.
ഹോംബാലെ ഫിലിംസിന്റെ കെജിഎഫ് 2,ധൂമം,കാന്താര എന്നീ ചിത്രങ്ങൾ കേരളത്തിൽ എത്തിച്ച മാജിക് പൃഥ്വിരാജ് പ്രോഡക്ഷന്സും ചേർന്നാണ് കേരളത്തിന്റെ തീയറ്ററുകളിൽ എത്തിക്കുന്നത്. ഡിജിറ്റൽ പി ആർ ഓ ഒബ്സ്‌ക്യുറെ എന്റർടൈൻമെന്റ്, സെപ്റ്റംബർ 28നാണ് ചിത്രം ലോകമെമ്പാടും റിലീസിന് എത്തുന്നത്.