വൻ താരനിരയെ അണിനിരത്തി വിനയൻ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി.’ പൂതം വരുന്നേ’ എന്നു തുടങ്ങുന്ന ഗാനത്തിന് സംഗീത സംവിധാനം ഒരുക്കിയിരിക്കുന്നത് എം ജയചന്ദ്രനാണ്. റഫീഖ് അഹമ്മദിന്റെതാണ് വരികൾ, സയനോര ഫിലിപ്പ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. Pathonpatham Noottandu Video Song Out Now
ഓണം റിലീസ് ആയിട്ടാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സിജു വിൽസൺ ആണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. നവോത്ഥാനനായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരായാണ് ചിത്രത്തിൽ സിജു എത്തുന്നത്.
വലിയ താര നിര ഒന്നിക്കുന്ന ഈ ചിത്രത്തിൽ നവോത്ഥാനനായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കർക്കൊപ്പം കായംകുളം കൊച്ചുണ്ണി,നങ്ങേലി ഉൾപ്പെടെ നിരവധി ചരിത്ര പുരുഷന്മാരും കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഒരു പാൻ ഇന്ത്യൻ സിനിമയായി അവതരിപ്പിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.
ചിത്രത്തിൽ ഇന്ദ്രൻസ്,അനൂപ് മേനോൻ ചെമ്പൻ വിനോദ്, സുധീർ കരമന,സുരേഷ് കൃഷ്ണ,രാഘവൻ, അലൻസിയർ, ശ്രീജിത്ത് രവി, ജോണി ആന്റണി,അശ്വിൻ,ജാഫർ ഇടുക്കി കൃഷ്ണ, മണിക്കുട്ടൻ, വിഷ്ണു വിനയ്, സ്പടികം ജോർജ്,സുനിൽ സുഗത,ചേർത്തല ജയൻ, ഉണ്ണി നായർ, ശരണ്യ ആനന്ദ്, നസീർ സംക്രാന്തി, സുരഭി സന്തോഷ്, ദുർഗ കൃഷ്ണ തുടങ്ങിയ താരങ്ങളും ഇതിനുപുറമേ പതിനഞ്ചോളം വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്.