വൈറലായ ഷാരൂഖിൻറെ പഠാൻ വീഡിയോ സോംഗ് – Pathaan Song Trending All over the world

Pathaan Song Trending All over the world:- ബോളിവുഡ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഷാരൂഖ് ഖാൻ നായകനാവുന്ന പഠാൻ. കൊവിഡ് കാലത്തെ തകർച്ചയ്ക്കു ശേഷം വളരെ കുറച്ച് ചിത്രങ്ങൾ മാത്രമാണ് ബോളിവുഡിൽ വിജയിച്ചത്. നിർമ്മാതാക്കൾ എപ്പോഴും മിനിമം ഗ്യാരൻറി കൽപ്പിക്കാറുള്ള അക്ഷയ് കുമാറിനു പോലും മുൻപത്തെ നിലയിലുള്ള വിജയങ്ങൾ ആവർത്തിക്കാനാവുന്നില്ല. നാല് വർഷത്തെ ഇടവേളയ്ക്കു ശേഷം എത്തുന്ന ഷാരൂഖ് ഖാൻ ചിത്രം എന്നതാണ് പഠാനെ ഇൻഡസ്ട്രിയുടെ പ്രതീക്ഷകളിലേക്ക് നീക്കിനിർത്തുന്നത്. . ജനുവരി 25 ന് ആണ് ചിത്രത്തിൻറെ റിലീസ്. അതിന്റെ ഭാഗമായി ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. ബെഷറം രംഗ് എന്നാരംഭിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് കുമാർ ആണ്.

 

സ്പാനിഷ് ഭാഷയിലെ വരികൾ എഴുതിയിരിക്കുന്നത് വിശാൽ ദദ്‍ലാനി. വിശാലും ശേഖറും ചേർന്ന് സംഗീതം പകർന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശിൽപ റാവു, കരാലിസ മോണ്ടെയ്റോ, വിശാൽ, ശേഖർ എന്നിവർ ചേർന്നാണ്.സ്റ്റൈലിഷ് ഗെറ്റപ്പിൽ ഷാരൂഖ് ഖാൻ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഗാനത്തിൽ മനോഹര ചുവടുകളുമായി ദീപിക പദുകോണുമുണ്ട്. ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാർഥ് ആനന്ദ് ആണ്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാർ ഒക്കെ ഒരുക്കിയ സംവിധായകൻ. ദീപിക പദുകോൺ നായികയാവുന്ന ചിത്രത്തിൽ ജോൺ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു, മികച്ച ഒരു പ്രതികരണം തന്നെ ആണ് ഈ ഗാനത്തിന് വന്നുകൊണ്ടിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,