ആശതന്ന് അപമാനിച്ച വിനയൻ തുറന്നടിച്ച് പന്തളം ബാലൻ Panthalam Balan Against Vinayan

Ranjith K V

മലയാളത്തിൽ സിജു വിൽസനെ നായകനാക്കി വിനയൻ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം പത്തൊൻപതാം നൂറ്റാണ്ടിന് തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിനയന്റെ ശക്തമായ തിരിച്ചുവരവ് അടയാളപ്പെടുത്തുന്ന സിനിമയാണ് പത്തൊൻപതാം നൂറ്റാണ്ടെന്ന് കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നു. ഇതിനിടെ ചിത്രത്തിൽ നിന്നും താൻ പാടിയ ഗാനം ഒഴിവാക്കിയെന്ന് ആരോപിച്ച് ഗായകൻ പന്തളം ബാലൻ  (Panthalam Balan )രംഗത്തെത്തി. രണ്ടു വർഷം മുന്നേ എം.ജയചന്ദ്രന്റെ സംഗീതത്തിൽ താൻ പാടി റെക്കോർഡ് ചെയ്ത പാട്ട് തന്നോട് ഒരു വാക്കുപോലും പറയാതെ വിനയൻ സിനിമയിൽ നിന്നു നീക്കം ചെയ്തെന്ന് പന്തളം ബാലൻ വെളിപ്പെടുത്തി. ദീർഘമായ സമൂഹമാധ്യമ കുറിപ്പിലൂടെയാണ് സംഗീതജീവിതത്തിൽ അപ്രതീക്ഷിതമായുണ്ടായ തിരിച്ചടിയെക്കുറിച്ച് ബാലൻ വിശദീകരിച്ചത്. വിനയനോടുള്ള കടുത്ത എതിർപ്പ് പ്രകടിപ്പിച്ച ബാലൻ,

 

 

നിശിതമായി വിമർശിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. ഈ കാര്യം പറഞ്ഞു കൊണ്ട് പന്തളം ബാലൻ സോഷ്യൽ മീഡിയയിലൂടെ ഒരു കുറിപ്പ് പുറത്തു വിടുകയും ചെയ്‌തു , 40 വർഷമായിട്ട് സംഗീത രംഗത്ത് പ്രവർത്തിക്കുന്ന ഒരു കലാകാരനാണ് ഞാൻ. പുതിയൊരു ഗായകനെ വിളിച്ചിട്ട് പാട്ടില്ല എന്ന് പറയുന്നതുപോലെ അല്ല. എനിക്ക് എന്റേതായ അഡ്രസ്സ് ഒരിടം ഞാൻ കേരളത്തിൽ പാടി ഉണ്ടാക്കിയിട്ടുണ്ട്. അതിനു വെറും പുല്ലുവിലയാണ് ഡയറക്ടർ കൽപ്പിച്ചത്. ഇത് തികച്ചും നിരുത്തരവാദപരമാണ് ചോദ്യം ചെയ്യപ്പെടേണ്ടതാണ് സമൂഹം. പലരും എന്നോട് പറയാറുണ്ട് അവസരം തരാമെന്ന്. ഞാൻ ആരുടെ അവസരങ്ങൾ ചോദിച്ചു പോകാറില്ല. ഈ പടത്തിൽ പാടണമെന്ന് വിനയൻ സാർ തന്നെയാണ് ആദ്യമായി എന്നെ വിളിച്ചത്. എന്നാൽ പിന്നീട് അതിൽ നിന്നും മാറ്റി എന്നും ആണ് പറയുന്നത് , എന്നാൽ ഈ കാര്യം പറഞ്ഞു കൊണ്ട് ആണ് സോഷ്യൽ മീഡിയയിൽ പന്തളം ബാലൻ പ്രതിഷേധം അറിയിച്ചത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,