നിവിൻ പോളി NP42 ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റിൽ പുറത്ത് | Nivin Pauly New Movie Location Stills

തിയറ്ററുകൾ കീഴടക്കി നിവിൻ പോളി നായകനായി എത്തിയ രാജീവ് രവി ചിത്രം തുറമുഖം പ്രദർശനം തുടരുകയാണ്  ഇതിനിടയിൽ താരത്തിന്റെ ഒരു ചുള്ളൻ ലുക്കിലുള്ള ചിത്രം പുറത്തു വന്നിരിക്കുകയാണ്. ഹനീഫ അദേനി – നിവിൻ പോളി ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് .

രണ്ടുവർഷത്തെ കഠിനാധ്വാനം പുതിയ നിവിൻ പോളിയെ കണ്ടോ

ചുള്ളൻ ലുക്കിൽ ഒരു ബൈക്കിൽ ഇരിക്കുന്ന നിവിൻ പോളിയുടെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞയിടെ നിവിൻ പോളി ശരീരഭാരം കുറച്ചത് വലിയ വാ‍ർത്ത ആയിരുന്നു. അടിപൊളി ലുക്കിൽ കൂളിംഗ് ഗ്ലാസ് ഒക്കെ വെച്ച് മാസ് ആയിട്ടാണ് പുതിയ ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.

Nivin Pauly New Movie Location Stills
Nivin Pauly New Movie Location Stills

സോഷ്യൽ മീഡിയയിലൂടെ തന്നെ ആണ് തരാം ഈ ചിത്രം പങ്കുവെച്ചത് , ഹനീഫ് അദേനി തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് യു എ ഇയിലാണ് . മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പേരിടാത്ത ചിത്രം #NP42 എന്നാണ് അറിയപ്പെടുന്നത്. നിവിൻ പോളിയുടെ നാല്പത്തി രണ്ടാമത്തെ ചിത്രമാണിത്.

Nivin Pauly ക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ചാന്ദ്നി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. കൂടാതെ മറ്റു വലിയ ഒരു താര നിരതന്നെയാണ് ചിത്രത്തിൽ ഉള്ളത് , കൂടുതൽ വിവരങ്ങൾ ഒന്നും ഇതുവരെ പുറത്തു വന്നിട്ടില്ല.

Story Highlights: Nivin Pauly New Movie Location Stills