തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ നയൻതാര ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയത് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും സിനിമ ലോകത്തും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത് , അടുത്തിടെ വിവാഹിതരായ തമിഴ് സൂപ്പർതാരം നയൻതാരയ്ക്കും സംവിധായകൻ വിഘ്നേഷ് ശിവനും ഇരട്ട ആൺകുട്ടികൾ പിറന്നു. കുഞ്ഞിക്കാലുകളുടെ ചിത്രം സഹിതം സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. വാടക ഗർഭധാരണത്തിലൂടെയാണ് കുഞ്ഞുങ്ങൾ ജനിച്ചതെന്നാണു സ്ഥിരീകരിക്കാത്ത വിവരം. നയനും താനും അച്ഛനും അമ്മയും ആയെന്നും ഞങ്ങൾക്ക് രണ്ട് ഇരട്ടക്കുട്ടികൾ പിറന്നുവെന്നും പൊന്നോമനകളുടെ ചിത്രം പങ്കുവച്ച് വിഘ്നേഷ് കുറിച്ചു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും എല്ലാവരുടെയും ആശീർവാദം വേണമെന്നും ജീവിതം കൂടുതൽ പ്രകാശഭരിതവും മനോഹരവുമാകുന്നുവെന്നും വിഘ്നേഷ് പറഞ്ഞു.
തരാം തന്നെ ആണ് സോഷ്യൽ മീഡിയയിലൂടെ ഈ കാര്യം വ്യക്തം ആകിയിരിക്കുന്നത് , കുഞ്ഞികൾക്ക് ഒപ്പം ഇരുവരും ചേർന്ന് എടുത്ത ചിത്രം ആണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് , കുഞ്ഞി കാലുകൾ മാത്രം കാണുന്ന രീതിയിൽ ആണ് താരം ഫോട്ടോ പങ്കു വെച്ചത് , ആ കാലുകളിൽ നയൻതാരയും വിഘ്‌നേഷ് ശിവനും മുത്തം വെക്കുന്ന ഒരു ഫോട്ടോ ആണ് , എന്നാൽ കല്യാണം കഴിഞ്ഞു 4 മാസം ആവുമ്പോളേക്കും കുഞ്ഞുങ്ങൾ ആയതു കണ്ടു എല്ലാവരും ആദ്യം ഒന്ന് അമ്പരന്നു എന്നാൽ ഇതിനെ കുറിച്ചുള്ള വിവരങ്ങൾ ഇനിയും വരൻ ഇരിക്കുന്നതെ ഉള്ളു കൂടുതൽ അറിയാൻ വീഡിയോ കാണുക ,