ഇരട്ടക്കുഞ്ഞുങ്ങളെ പ്രസവിച്ച് നയൻതാരയ്ക്ക് കൊടുത്ത മലയാളി യുവതി

തമിഴ് ലേഡി സൂപ്പർ സ്റ്റാർ നയൻ‌താര ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയത് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും സിനിമ ലോകത്തും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത് , അടുത്തിടെ വിവാഹിതരായ തമിഴ് സൂപ്പർതാരം നയൻതാരയ്ക്കും സംവിധായകൻ വിഘ്നേഷ് ശിവനും ഇരട്ട ആൺകുട്ടികൾ പിറന്നു. കുഞ്ഞിക്കാലുകളുടെ ചിത്രം സഹിതം സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. വാടക ഗർഭധാരണത്തിലൂടെയാണ് കുഞ്ഞുങ്ങൾ ജനിച്ചതെന്നാണു സ്ഥിരീകരിക്കാത്ത വിവരം. നയനും താനും അച്ഛനും അമ്മയും ആയെന്നും ഞങ്ങൾക്ക് രണ്ട് ഇരട്ടക്കുട്ടികൾ പിറന്നുവെന്നും പൊന്നോമനകളുടെ ചിത്രം പങ്കുവച്ച് വിഘ്നേഷ് കുറിച്ചു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും എല്ലാവരുടെയും ആശീർവാദം വേണമെന്നും ജീവിതം കൂടുതൽ പ്രകാശഭരിതവും മനോഹരവുമാകുന്നുവെന്നും വിഘ്നേഷ് പറഞ്ഞു . എന്നാൽ ഈ കാര്യം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ തന്നെ ആയിരുന്നു ,എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ  നയൻതാരയ്ക്കും ഭർത്താവ് വിഘ്നേഷ് ശിവനും വേണ്ടി വാടകഗർഭധാരണത്തിനു തയാറായത് നടിയുടെ ബന്ധുവായ മലയാളി യുവതിയാണെന്നു റിപ്പോർട്ട്. നയൻതാരയുടെ ദുബായിലെ ബിസിനസ് കൈകാര്യം ചെയ്യുന്നത് ഇവരാണെന്നും പറയുന്നു.

 

 

വാടകഗർഭധാരണം സംബന്ധിച്ച വിവാദങ്ങൾക്കു മറുപടിയായി ഇരുവരും തമിഴ്നാട് ആരോഗ്യവകുപ്പിന് സത്യവാങ്‌മൂലം നൽകിയതിനു പിന്നാലെയാണ് ഈ റിപ്പോർട്ടു പുറത്തുവന്നത്.  6 വർഷം മുൻപേ വിവാഹിതരായതാണെന്നും കഴിഞ്ഞ ഡിസംബറിൽ തന്നെ വാടകഗർഭധാരണ കരാർ നടപടികൾ പൂർത്തിയാക്കിയതിനാൽ നിയമലംഘനങ്ങളൊന്നും നടത്തിയിട്ടില്ലെന്നുമാണ് നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും തമിഴ്നാട് ആരോഗ്യവകുപ്പിന് സത്യവാങ്‌മൂലം നൽകിയത്. ഒരുമിച്ചു ജീവിച്ചിരുന്ന   ഇരുവരും ഈ ജൂൺ 9നു നടന്ന വിപുലമായ ചടങ്ങിൽ വിവാഹിതരായത് വാർത്തയായിരുന്നു. എന്നാൽ, 2016ലേ കല്യാണം കഴിഞ്ഞിരുന്നുവെന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ.എന്നാൽ നിരവധി വിമർശനങ്ങളും ഇരുവർക്ക് നേരെ ഉയർന്നിരുന്നു , എന്നാൽ ഇപ്പോൾ ഏലാം വെറുതെ ആയി എന്ന വാർത്തകൾ ആണ് വരുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,