നയന്‍താര-വിഘ്നേഷ് ശിവന്‍ ദമ്പതികള്‍ക്ക് ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ തമിഴ്നാട് ആരോഗ്യവകുപ്പ്. ഇരുവരും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വാടക ഗര്‍ഭധാരണത്തിലൂടെയാണ് കുഞ്ഞിനെ സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദമ്പതികള്‍ ഇന്ത്യയിലെ വാടക ഗര്‍ഭധാരണ നിയമങ്ങള്‍ മറികടന്നൊ എന്നാണ് അന്വേഷിക്കുക. നാല് മാസം മുന്‍പാണ് ഇരുവരുടേയും വിവാഹം നടന്നത്.തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രമണ്യന്‍ അന്വേഷണമുണ്ടാകുമെന്ന കാര്യം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. “വാടക ഗര്‍ഭധാരണം സംബന്ധിച്ച് നിരവധി ചോദ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
21-നും 36-നും ഇടയില്‍ പ്രായമുള്ളവരെയാണ് വാടക ഗര്‍ഭധാരണം വഴി കുഞ്ഞിനെ സ്വീകരിക്കാന്‍ നിയമം അനുവദിക്കുന്നത്,” മന്ത്രി പറഞ്ഞു. അന്വേഷണത്തിനായി ഡയക്ടറേറ്റ് ഓഫ് മെഡിക്കല്‍ സര്‍വീസിന് നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെയാണ് ഇരുവരും ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ വിവരം വിഘ്നേഷ് ശിവന്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത് . എന്നാൽ ഇവർക്ക് എങ്ങിനെ ആണ് ഈ കുഞ്ഞുങ്ങൾ ഉണ്ടായത് എന്ന സംശയത്തിൽ ആണ് ആരാധകർ , എന്നാൽ വാടക ഗർഭം ആണ് എന്നാണ് പിന്നീട് വന്ന ചർച്ചകളിൽ നിന്നും വ്യക്തം ആക്കിയത് , തങ്ങളുടെ കുഞ്ഞുങ്ങളുടെ ഒപ്പം നിന്നും എടുത്ത ചിത്രം ആണ് ഇരുവരും സോഷ്യൽ മീഡിയയിൽ വൈറൽ ആക്കിയത്, തമിഴ് മീഡിയകൾ ആണ് ഇങ്ങനെ വാർത്തകൾ പുറത്തു വിട്ടിരിക്കുന്നത്
കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/q-ZsSAzsWdI