മോഹൻലാൽ ജിത്തു ജോസഫ് കോംബോ വീണ്ടും ഒന്നിക്കുന്നു:- മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആയ ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന 33മത്തെ ചിത്രമാണിത്, ചിത്രത്തിന്റെ വിവരങ്ങൾ മറ്റു ഇതുവരെ പുറത്തുവന്നിട്ടില്ല.
ഓഗസ്റ്റിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയത് മോഹൻലാലും ജിത്തു ജോസഫും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത് ദൃശ്യം,ദൃശ്യം 2, ട്വൽത്ത് മാൻ, റാം എന്നിവയാണ് ഇവർ ഒന്നിച്ച് മറ്റ് ചിത്രങ്ങൾ. ഇതിൽ റാം എന്ന സിനിമയുടെ ചിത്രീകരണം അതിന്റെ അവസാനഘട്ടത്തിലാണ്.
പുതിയ സിനിമ പ്രഖ്യാപിച്ചതോടെ ഇത് ദൃശ്യം 3 ആണോ എന്നായിരുന്നു ആരാധകരുടെ ചോദ്യം എന്നാൽ ദൃശ്യം ത്രീ ആയിരിക്കില്ല എന്നാണ് ഈ സിനിമയുടെ അണിയറ പ്രവർത്തകർ പറയുന്നത്.