ലോകം മുഴുവൻ ആരാധകരുള്ള നടനാണ് മോഹൻലാൽ . നടന്റെ ഓരോ സിനിമകളും അത്രയേറെ പ്രിയപ്പെട്ടതാണ് പ്രേക്ഷകർക്ക് . (Mohanlal)ഇപ്പോഴിതാ മോഹൻലാലിന്റെ അഭിമുഖമാണ് വൈറലാകുന്നത് .
രാഷ്ട്രീയത്തിലുള്ള തന്റെ കാഴ്ചപ്പാട് തുറന്ന് പറഞ്ഞിരിക്കുകയാണ് മോഹൻലാൽ.രാഷ്ട്രീയം തന്റെ പണിയല്ലെന്നും കക്ഷി രാഷ്ട്രീയത്തിലേക്ക് താനില്ലെന്നും ഇല്ലെന്നും മോഹൻലാൽ പറയുന്നു. ഏത് പാർട്ടിയുടെയും നല്ല ആശയങ്ങളോട് സഹകരിക്കും അവയിലൂടെ സഞ്ചരിക്കാം. പക്ഷേ കക്ഷി രാഷ്ട്രീയം എന്ന് പറയുമ്പോൾ, അതിനെ കുറിച്ചൊരു ധാരണ വേണമെന്നും മോഹൻലാൽ പറഞ്ഞു.ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു രാഷ്ട്രീയത്തോടുള്ള തന്റെ കാഴ്ച്ചപാടിനെക്കുറിച്ച് മോഹൻലാൽ സംസാരിച്ചത്. രാഷ്ട്രീയം ഒരിക്കലും എക്സൈന്റ്മെന്റായി തനിക്ക് തോന്നിയിട്ടില്ല.
തന്റെ ഒരു കപ്പ് ഓഫ് ടീ അല്ലത്. ഒരു കക്ഷി രാഷ്ട്രീയത്തിലേക്കും പോകാൻ തനിക്ക് താല്പര്യമില്ല. ഒരുപാട് പേർ ആ ധാരണകൾ ഇല്ലാതെയാണ് സംസാരിക്കുന്നത്. ഒരു പാർട്ടിയെ കുറിച്ച് പഠിച്ച് കഴിഞ്ഞിട്ടെ നമുക്കൊരു അഭിപ്രായം പറയാൻ സാധിക്കൂവെന്നും മോഹൻലാൽ പറഞ്ഞു. തനിക്കെതിരെ വരുന്ന വിമർശനങ്ങളെ കുറിച്ചും മോഹൻലാൽ പ്രതികരിച്ചു.
തന്റെ ജീവിതത്തിന്റെ പകുതിയോളം കാലം കഴിഞ്ഞു. ഇനി മറ്റുള്ളവരെ പേടിച്ചോ അവരുടെ വിമർശനങ്ങളെ പേടിച്ചോ ജീവിക്കാൻ പറ്റില്ല. ഒരു തെറ്റ് ചെയ്താൽ അത് അക്സപ്റ്റ് ചെയ്യാൻ തയ്യാറാണ്. പക്ഷേ അത് തെറ്റാണെന്ന് തനിക്ക് കൂടി തോന്നണമെന്നും അദ്ദേഹം പറഞ്ഞു. വിമർശനങ്ങളെ താൻ ഗൗരവമായി എടുക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അബവാദവും ധുഷിപ്പും പറഞ്ഞു പറത്താൻ നിരവധി ആളുകൾ ഉണ്ട് എന്നും ആണ് മോഹൻലാൽ പറഞ്ഞത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,