മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രത്തിൽ ഒന്നായ പുലിമുരുകന് ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമക്ക് മോൺസ്റ്റർ . ലക്കി സിംഗ് എന്ന സിക്ക് കഥാപാത്രമായാണ് മോഹൻലാലിന്റെ ഫസ്റ്റ് ലുക്ക്. (Mohanlal’s new movie Monster Release)നിരത്തി വച്ച തോക്കുകൾക്കൊപ്പമുള്ള കാരക്ടർ ലുക്കാണ് പുറത്തുവന്നിരിക്കുന്നത്. ഉദയകൃഷ്ണയാണ് തിരക്കഥ.ആക്ഷൻ ത്രില്ലറായെത്തുന്ന മോൻസ്റ്റർ ഒടിടി റിലീസായിരിക്കും.
സതീഷ് കുറുപ്പ് ക്യാമറയും ദീപക് ദേവ് സംഗീതവും ഷമീർ മുഹമ്മദ് എഡിറ്റിംഗും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം. ഒറ്റ ഷെഡ്യൂളിൽ ചിത്രം പൂർത്തിയാകും.മരക്കാർ,ട്വൽത് മാൻ, എലോൺ,ബ്രോ ഡാഡി എന്നിവയാണ് ഇനി പുറത്തുവരാനിരിക്കുന്ന മോഹൻലാൽ സിനിമകൾ. നാല് ചിത്രങ്ങളും ഒടിടി റിലീസാണ്.
മരക്കാർ ആമസോൺ പ്രൈമിലൂടെയും മറ്റ് സിനിമകൾ ഹോട്‌സ്റ്റാർ ഡിസ്‌നിയിലൂടെയും പുറത്തിറങ്ങും. ഫെബ്രുവരി റിലീസായ ആറാട്ടാണ് തിയറ്ററിലെത്തുന്ന അടുത്ത മോഹൻലാൽ ചിത്രം.മോഹൻലാൽ സംവിധായകനായ ബറോസ്, ജീത്തു ജോസഫ് ചിത്രം റാം എന്നിവ ചിത്രീകരണം പൂർത്തിയാക്കാനുണ്ട്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബോക്‌സിംഗ് പശ്ചാത്തമായ സ്‌പോർട്‌സ് ഡ്രാമയാണ് മോഹൻലാൽ ഈ വർഷം ചെയ്യാനിരിക്കുന്ന മറ്റൊരു സിനിമ.മോൺസ്റ്റർ ആക്ഷൻ കൊറിയോഗ്രഫി സ്റ്റണ്ട് സിൽവയാണ്. ഷാജി നടുവിൽ ആർട്ട്.
റോഷൻ മാത്യു, ഇന്ദ്രജിത്ത് സുകുമാരൻ, അന്ന ബെൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ റോഡ് മുവി നൈറ്റ് ഡ്രൈവ് പൂർത്തിയാക്കിയാണ് വൈശാഖ് മോൺസ്റ്ററിലേക്ക് കടക്കുന്നത്. മലയാളത്തിലെ ആദ്യത്തെ 100കോടി ക്ലബ് ചിത്രമായ പുലിമുരുകന് ശേഷം മോഹൻലാലും വൈശാഖും ഉദയകൃഷ്ണയും ഒന്നിച്ചെത്തുന്ന ചിത്രവുമാണ് മോൺസ്റ്റർ. മോഹൻലാലിന്റെ ഒരു തിരിച്ചു വരവ് കൂടി ആണ് ഈ ചിത്രം എന്നാണ് എല്ലാവരും പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,