Film News

ലാലേട്ടൻ്റെ മോൺസ്റ്റർ ട്രൈലെർ എത്തി

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മോൺസ്റ്റർ. പുലിമുരുകൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ വൈശാഖും മോഹൻലാലും ഒന്നിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകാറുള്ളത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മോൺസ്റ്ററിന്റെ ട്രെയിലറും ഇന്ന് റിലീസ് ചെയ്തു കഴിഞ്ഞു. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഇന്ന് രാവിലെ 11 മണിക്ക് റിലീസ് ചെയ്ത ട്രെയിലർ യൂട്യൂബ് ട്രെന്റിങ്ങിൽ ഒന്നാമത് എത്തിയിരിക്കുകയാണ്.എട്ട് മണിക്കൂർ കൊണ്ടാണ് ട്രെയിലർ ട്രെന്റിങ്ങിൽ ഇടംപിടിച്ചിരിക്കുന്നത്. എന്നാൽ പ്രേക്ഷകർ പ്രതീക്ഷിച്ചതിലും മികച്ച ഒന്ന് തന്നെ ആണ് എത്തിയത് ,

 

 

വളരെ അതികം വ്യത്യസ്തതകൾ നിറഞ്ഞ ഒരു ചിത്രം തന്നെ ആണ് മോൺസ്റ്റർ , ലക്കി സിങ് എന്ന കഥാപാത്രം ആയി ആണ് മോഹൻലാൽ മോൺസ്റ്ററിൽ വേഷം ഇടുന്നതു , നിരവധി നിഗൂഢതകൾ നിറഞ്ഞ ഒരു ചിത്രം തന്നെ ആണ് , സിനിമ ആസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മോൺസ്റ്റർ. പ്രഖ്യാപനം മുതൽ തന്നെ ചിത്രം വാർത്തകളിലിടം നേടുകയും ചെയ്തിരുന്നു. മോൺസ്റ്ററിന്റേതായി പുറത്തുവരുന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നതും. . സിദ്ദിഖ്, ലെന, ഇടവേള ബാബു, സാധിക വേണുഗോപാൽ, ഹണി റോസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,https://youtu.be/WW_JhP9CxLs

ലാലേട്ടൻ്റെ മോൺസ്റ്റർ ട്രൈലെർ എത്തി
To Top