ഇന്ന് മലയാളത്തിലെ പ്രമുഖ നിർമ്മാണ വിതരണ കമ്പനികളാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസുംലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിസും, ഇരുവരും ചേർന്ന് ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളികൾക്ക് നൽകാൻ ഇവർക്കായ്. Mohanlal upcoming movie with magic frames and Prithviraj productions
എന്നാൽ മോഹൻലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഈ ടീം എന്ന വാർത്തകളാണ് പുറത്തുവരുന്നത് ക്വീൻ, ജനഗണന എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ഡിജോ ജോസ് ആന്റണി ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. എന്നുള്ള സ്ഥിരീകരിക്കാത്ത വാർത്തകളും പുറത്തുവരുന്നുണ്ട്. ലിജോ ജോസ് പല്ലിശ്ശേരി ചിത്രം, പൃഥ്വിരാജിന്റെ എംപുരാൻ എന്ന ചിത്രവും പൂർത്തിയാക്കിയതിനുശേഷമായിരിക്കും മോഹൻലാൽ ഡിജോ ജോസ് ആന്റണി ചിത്രം ഉണ്ടാകുക എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ കൈരളി ടിവിഎം പരസ്യവും ബിജോ ജോസ് ആന്റണി ആണ് സംവിധാനം ചെയ്തത്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് മോഹൻലാൽ. ജനുവരിയിൽ ആയിരിക്കാം ലിജോ ജോസ് പല്ലിശ്ശേരിയുടെ ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുക എന്നാണ് പുറത്തുവരുന്ന വിവരം. ടിനു പാപ്പച്ചൻ,അനൂപ് സത്യൻ,വിവേക്, രതീഷ് ബാലകൃഷ്ണ പൊതുവാൾ എന്നിവർ ഒരുക്കുന്ന ചിത്രങ്ങളും മോഹൻലാൽ ചെയ്യുന്നുണ്ടെന്നാണ് പുറത്തുവരുന്ന വാർത്തകൾ.
പൃഥ്വിരാജ് പ്രൊഡക്ഷൻസ് മോഹൻലാലിനെ നായകനാക്കി മൂന്നോളം ചിത്രങ്ങളാണ് പ്ലാൻ ചെയ്യുന്നത് എന്നും സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട് എലോൺ എന്ന പരീക്ഷണ ചിത്രമാണ് മോഹൻലാലിന്റെതായി അടുത്തതായി റിലീസിന് കാത്തിരിക്കുന്നത്.