മലയാള താരങ്ങളെ കുറിച്ച് എല്ലാവര്ക്കും ഒരു പ്രിയം തന്നെ ആണ് എന്നാൽ അവരുടെ ജീവിത രീതിയും മറ്റും പറഞ്ഞു കേൾക്കാൻ എന്നാൽ അവർ സിനിമകളിൽ ഉപയോഗിച്ച സാധനങ്ങളോട് ഏറ്റവും പ്രിയം ഉള്ളവർ ആണ് മലയാള സിനിമയിലെ താരങ്ങൾ എന്നാൽ അത് വ്യക്തം ആക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകരുടെശ്രദ്ധ കവരുന്നത് കാറുകളോട്, പുതിയ ടെക്നോളജിയോട്, കൂളിംഗ് ഗ്ലാസുകളോട് ഒക്കെ മമ്മൂട്ടിയ്ക്കുള്ള പ്രിയം എല്ലാവർക്കും അറിയാവുന്നതാണ്. വെറും ഭ്രമം മാത്രമല്ല, പ്രിയപ്പെട്ടതൊക്കെ വർഷങ്ങളോളം സൂക്ഷിച്ചുവയ്ക്കുന്ന ശീലവും താരത്തിനുണ്ടെന്ന് വെളിപ്പെടുത്തുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
തന്റെ പുതിയ ചിത്രം റോഷാക്കിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലായിരുന്നു മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. 1993ലൊക്കെ ഉപയോഗിച്ചിരുന്ന ഷർട്ടുകൾ ഇപ്പോഴും മമ്മൂക്ക സൂക്ഷിച്ചുവയ്ക്കുകയും ഇടയ്ക്ക് അണിയുകയുമൊക്കെ ചെയ്യാറുണ്ട്, ഇത്തരത്തിൽ വലിയൊരു കളക്ഷൻ തന്നെ മമ്മൂക്കയ്ക്കുണ്ട് എന്നായിരുന്നു അഭിമുഖത്തിനിടെ സഞ്ജു ശിവറാം പറഞ്ഞത്. ഷർട്ടുകൾ മാത്രമല്ല, കണ്ണടകളും ഇങ്ങനെ ധരിക്കാറുണ്ടെന്ന സഞ്ജുവിന്റെ വാക്കുകളെ മമ്മൂട്ടിയും ശരിവച്ചു. “മോഹൻലാലിന്റെ കല്യാണത്തിന് വെച്ച കണ്ണാടി തന്നെയാണ് ഞാൻ ബറോസിന്റെ ലോഞ്ചിന് വെച്ചതും,” മമ്മൂട്ടി പറഞ്ഞു. എന്നാൽ ഈ കാര്യം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് ,