എംടി വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കിയുള്ള മോഹൻലാൽ പ്രിയദർശൻ സിനിമയുടെ ചിത്രീകരണം ജൂലൈ അഞ്ചിന് ആരംഭിക്കും. ‘ഓളവും തീരവും’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിക്കും. സന്തോഷ് ശിവനായിരിക്കും ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. സാബു സിറിൽ ആണ് കല സംവിധാനം നിർവഹിക്കുന്നത്.മോഹൻലാൽ ചിത്രത്തിൽ ബാപ്പൂട്ടി എന്ന കഥാപാത്രത്തെയാകും അവതരിപ്പിക്കുക. 1970ൽ പിഎൻ മേനോന്റെ സംവിധാനത്തിൽ ചെറുകഥ സിനിമയാക്കിയിരുന്നു. മധു ആയിരുന്നു സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.ഓളവും തീരവും വീണ്ടും സിനിമയാകുന്നതിൽ സന്തോഷമുണ്ടെന്ന് നടൻ മധു. എംടിയുടെ അതേ തിരക്കഥയിൽ പ്രിയദർശനാണ് മോഹൻലാലിനെ നായകനാക്കി ഓളവും തീരവും ഇപ്പോൾ ഒരുക്കുന്നത്. മോഹൻലാൽ ബാപ്പുട്ടി ആകുന്നതിൽ സന്തോഷമുണ്ടെന്ന് മധു പറയുന്നു.വലിയ സന്തോഷമുള്ള കാര്യമാണത്. ഏത് ലെവലിലുള്ള കഥാപാത്രത്തെയും അനായാസേന അവതരിപ്പിക്കാൻ കഴിവുള്ള മോഹൻലാൽ ബാപ്പുട്ടിയായി വരുന്നു എന്നതിലും ആഹ്ലാദമുണ്ട്. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങും മുമ്പ് ലാൽ തന്നെ കാണാൻ വീട്ടിൽ വന്നിരുന്നു.
ചിത്രീകരണ സ്ഥലത്ത് വരണമെന്നൊക്ക പറഞ്ഞു.എങ്കിലും തനിക്ക് പോവാൻ സാധിച്ചില്ല. എന്നാൽ പ്രിയദർശനെപ്പോലെ അസാമാന്യ പ്രതിഭയുള്ള ഒരു സംവിധായകൻ എന്തിനാണ് ഓളവും തീരവും ബ്ലാക്ക് ആൻഡ് വൈറ്റിൽ എടുക്കുന്നതെന്ന് മനസിലാവുന്നില്ല. പി.എൻ മേനോന്റെ സംവിധാനത്തിൽ താൻ അഭിനയിക്കുന്ന കാലത്ത് ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളേയുള്ളൂ.പക്ഷേ, അന്നത്തെ പ്രകൃതിയും മനുഷ്യരുമൊന്നും കറുപ്പിലും വെളുപ്പിലും ഉള്ളവരായിരുന്നില്ല. ഓളവും തീരവും പോലൊരു ചിത്രം റീടേക്ക് ചെയ്യുമ്പോൾ കളറിൽ തന്നെ എടുക്കണമായിരുന്നു. അമ്പതു വർഷങ്ങൾക്ക് ശേഷം ആ സിനിമ കാണുന്ന പ്രേക്ഷകന് ഒരു മാറ്റം ഫീൽ ചെയ്യേണ്ടതായിരുന്നു എന്നാണ് മധു പ്രതികരിക്കുന്നത്. എന്നാൽ ഈ സിനിമ വീണ്ടും ഒരുക്കുമ്പോൾ ആ സിനിമ കാണുന്ന പ്രേക്ഷകന് ഒരു മാറ്റം ഫീൽ ചെയേണ്ടതായിരുന്നു എന്നും പറയുന്നു മധു കൂടുതൽ അറിയാൻ വീഡിയോ കാണുക ,