പമ്പിൽ ജോലി കിട്ടിയതല്ല പെട്രോൾ അടിക്കുന്ന വീഡിയോയുമായി മനോജ് കെ ജയൻ

Ranjith K V

മൂന്നര പതിറ്റാണ്ടിലേറെ മലയാളസിനിമയിൽ സജീവമായി തുടരുന്ന താരങ്ങളിൽ ഒരാളാണ് മനോജ് കെ ജയൻ. 1988-ൽ ദൂരദർശനിൽ സം‌പ്രേക്ഷണം ചെയ്ത കുമിളകൾ എന്ന പരമ്പരയിലൂടെയായിരുന്നു മനോജ് കെ ജയന്റെ അരങ്ങേറ്റം. 1987-ൽ റിലീസായ എൻ്റെ സോണിയ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്ത് കൊണ്ടായിരുന്നു സിനിമാഭിനയത്തിൻ്റെ തുടക്കം. മാമലകൾക്കപ്പുറത്ത് എന്ന സിനിമയിൽ പ്രധാന കഥാപാത്രം ചെയ്തെങ്കിലും സിനിമ പുറത്തിറങ്ങിയില്ല. 1992ൽ റിലീസായ സർഗ്ഗത്തിലെ കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രത്തിലൂടെയാണ് മനോജ് ശ്രദ്ധേയനാവുന്നത്. എന്നാൽ ഇപ്പോൾ താരത്തിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയി മാറിയിരിക്കുന്നത്

പമ്പിൽ പെട്രോൾ അടിക്കുന്ന മനോജ് കെ ജയൻ. ഇതെന്താണ് സംഭവമെന്ന് ആദ്യമൊന്നു സംശയിക്കും. മനോജ് തന്നെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്താണ് ഈ വീഡിയോയുടെ പിന്നിലെ സാഹചര്യമെന്നും വീഡിയോയിൽ മനോജ് കെ ജയൻ ദുരീകരിക്കുന്നുണ്ട്.“പമ്പിൽ ജോലി കിട്ടിയതല്ല, ലണ്ടനിൽ വന്നാൽ ഇതൊക്കെ നമ്മൾ ചെയ്തേ പറ്റൂ, സോറി എന്നാണ് താരം പറയുന്നത്. എന്നാൽ ഈ ചിത്രങ്ങൾ എല്ലാം വലിയ രീതിയിൽ വൈറൽ ആവുകയും ചെയ്തു ,