ധൈര്യമില്ലെങ്കിൽ പ്രതാപവുമില്ല, അജിത് ചിത്രത്തിന്റെ സ്റ്റിൽസ് പങ്കു വെച്ച് മഞ്ജു വാര്യർ – Manju Warrier

sruthi

മഞ്ജുവാര്യർ അജിത്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് തുനിവ്‌, എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. Manju Warrier shared the stills of Ajith’s filmഇപ്പോൾ ഈ ചിത്രത്തിന്റെ സ്റ്റിൽസ് പങ്കുവെച്ചിരിക്കുകയാണ് മഞ്ജു വാര്യർ തന്റെ ഫേസ്ബുക്കിലൂടെയാണ് താരം ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത് അജിത്തിന്റെയും മഞ്ജുവാര്യരുടെയും സ്റ്റിൽസ് ആണ് താരം സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്.

” ധൈര്യമില്ലെങ്കിൽ പ്രതാപവും ഇല്ല” എന്ന സിനിമയുടെ ടാഗ് ലൈൻ അടിക്കുറിപ്പായി നൽകിയാണ് മഞ്ജുവാര്യർ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

ബോൾഡ് ആൻഡ് ക്ലാസ്സ്‌ ലുക്കിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയ വഴി താരം പങ്കുവെച്ചിരിക്കുന്നത്. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ.

നീണ്ട ഇടവേളക്ക് ശേഷമാണ് മഞ്ജു വാര്യർ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവന്നത്, പിന്നീട് അങ്ങോട്ട് നിരവധി ഹിറ്റ് ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. തല അജിത്തുമായി മഞ്ജു വാരിയർ എത്തുമ്പോൾ വളരെ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. ഇതിനോടകം മഞ്ജു വാരിയർ പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി.


നേർക്കൊണ്ട പാർവൈ, വലിമൈ എന്നീ സിനിമകൾക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തുനിവ് പാൻ ഇന്ത്യൻ റിലീസ് ആയിട്ടായിരിക്കും ചിത്രം പുറത്തിറങ്ങുക അഞ്ചു ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. എന്തായാലും ഇരു താരങ്ങളും ഒരുമിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.