Film News

മമ്മൂട്ടിയുടെ നായികയായി ജ്യോതിക

മമ്മൂട്ടിയുടെ നായികയായി ജ്യോതിക വീണ്ടും മലയാളത്തിലേക്ക്. ദ ഗ്രേറ്ര് ഇന്ത്യൻ കിച്ചൺ, ഫ്രീഡം ഫൈറ്റ്, ശ്രീധന്യ കേറ്ററിംഗ് സർവീസ് തുടങ്ങിയ ചിത്രങ്ങൾക്കുശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ എന്ന ചിത്രത്തി ലൂടെയാണ് പന്ത്രണ്ട് വർഷത്തിനുശേഷം ജ്യോതിക എത്തുന്നത്. മമ്മൂട്ടിയും ജിജോ ബേബിയും ആദ്യമായാണ് ഒരുമിക്കുന്നത്.ചിത്രത്തിന്റെ രചന ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയയും ചേർന്നാണ്. . റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് കാതൽ. മമ്മൂട്ടിയുടെ നായികയായി തമിഴകത്തിന്റെ പ്രിയ നടി ജ്യോതിക മലയാളത്തിലേയ്ക്ക് എത്തുന്നു. പ്രേക്ഷർക്ക് പുതിയ സിനിമാനുഭവം തിയേറ്ററിൽ സമ്മാനിച്ച റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് ‘കാതൽ’. ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമായ കാതൽ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടതോടെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.

 

 

12 വർഷങ്ങൾക്കു ശേഷം ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവർ അഭിനയിക്കുന്നു. എന്നാൽ ഒക്റ്റോബർ 20 ചിത്രീകരണം ആരംഭിക്കും എന്നാണ് വാർത്തകൾ വരുന്നത്, വളരെ അതികം ജനസ്രെദ്ധ നേടിയ ഒരു ചിത്രം തന്നെ ആണ്‌ ഇത് , തമിഴ് സൂപ്പർ ഹിറ്റ് നായികമാരിൽ ഒരാൾ തന്നെ ആണ്‌ ജ്യോതിക മലയാളത്തിൽ ,എന്നാൽ മലയാളത്തിലും നിരവധി ചിത്രങ്ങളിൽ വളരെ അതികം ശ്രെദ്ധ നേടിയതും ആണ്‌ കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top