കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഏറ്റവും സ്വീകരിക്കപ്പെട്ട ഒന്നായിരുന്നു ‘നൻപകൽ നേരത്ത് മയക്കം . ചിത്രത്തിന്റെ പ്രദർശനത്തിന് തലേന്നാൾ മുതലേ തിയറ്ററിന് മുന്നിൽ ഐഎഫ്എഫ്‍കെ പ്രതിനിധികൾ ക്യൂ നിന്നതും വാർത്തകളിൽ ഇടംനേടി. ചിത്രം പ്രദർശിപ്പിച്ചപ്പോൾ വൻ വരവേൽപും സ്വന്തമാക്കുകയും കാണാൻ അവസരം ലഭിക്കാതിരുന്നതിനാൽ പ്രതിഷേധങ്ങൾക്ക് കാരണമാകുകയും ചെയ്‍ത ‘നൻപകൽ നേരത്ത് മയക്കം’ തിയറ്റർ റിലീസിന് തയ്യാറായിരിക്കുകയാണ്. ജനുവരി 19ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് തുടങ്ങിയിരിക്കുകയാണ് അഭൂതപൂർവമായ തിക്കും തിരക്കുമാണ് ചിത്രം കാണാൻ ഉണ്ടായത്. കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ മത്സരവിഭാഗത്തിലായിരുന്നു ചിത്രം പ്രദർശിപ്പിച്ചത്.
ചിത്രം പ്രദർശിപ്പിച്ച് കഴിഞ്ഞപ്പോൾ ലിജോ ജോസ് പെല്ലിശ്ശേരിയുടെ വാക്കുകൾ ആരവത്തോടെയായിരുന്നു പ്രേക്ഷകർ ഏറ്റെടുത്തത്. ‘നൻപകൽ നേരത്ത് മയക്കം’ തിയറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്ന് പ്രേക്ഷകർ ലിജോ ജോസ് പെല്ലിശ്ശേരിയോട് അന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വലിയ ഒരു ബുക്കിങ് തന്നെ ആണ് ചിത്രത്തിന് നടന്നുകൊണ്ടിരിക്കുന്നത് , ചിത്രം കണ്ടവരുടെ അഭിപ്രായവും വളരെ മികച്ചത് തന്നെ ആയിരുന്നു , എന്നാൽ അതുകൊണ്ടു തന്നെ ആണ് ഇങ്ങനെ ടിക്കറ്റ് ബുക്കിംഗ് നടക്കാൻ ഇടയായത് , അതുപോലെ തന്നെ മികച്ച ഒരു സിനിമ താനെ ആയിരുന്നു , ആദ്യം ആയി ആണ് ഇങ്ങനെ ഒരു പശ്ചാത്തലത്തിൽ ചിത്രം ഒരുങ്ങുന്നത് ,