Film News

ദുൽഖറിനെപ്പോലും ഞെട്ടിച്ച് മമ്മൂട്ടിയുടെ കാർ അഭ്യാസം

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘റോഷാക്ക്’ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയിരിക്കുന്നത്. ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുമ്പോള്‍ മറ്റൊരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 71കാരനായ മമ്മൂട്ടി ഡ്യൂപ്പിന്റെ സഹായമില്ലാതെ ഫോര്‍ഡ് മസ്താംഗ് കാര്‍ ഡ്രിഫ്റ്റ് ചെയ്യുന്ന വീഡിയോ ആണത്.വ്യത്യസ്ഥമായ പോസ്റ്ററുകള്‍ കൊണ്ടും ടീസറിലെയും ട്രെയിലറിലെയും ദുരൂഹതകള്‍ കൊണ്ടും മമ്മൂട്ടിയുടെ റോഷാക്ക് എന്ന ചിത്രം റിലീസിന് മുമ്പ് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂക്കയുടെ സ്‌റ്റൈലിഷ് ലുക്കും ഹൈപ്പ് ഉയര്‍ത്തി. കാര്‍ ഒരിടത്ത് ഇടിച്ച് നില്‍ക്കുന്നതും അവിടെയിരുന്ന് കാപ്പി കുടിക്കുന്ന മമ്മൂട്ടിയുടെ പോസ്റ്റര്‍ പുറത്തു വന്നിരുന്നു.ഒരു തികഞ്ഞ വാഹനപ്രേമിയാണ് മമ്മൂട്ടിയെന്ന കാര്യം ഏവര്‍ക്കും അറിയുന്ന കാര്യമാണ്.

 

 

മമ്മൂട്ടിയുടെ ഡ്രൈവര്‍ക്ക് അദ്ദേഹം വാഹനത്തില്‍ നിന്നിറങ്ങിയാല്‍ വാഹനം പാര്‍ക്ക് ചെയ്യേണ്ട കടമ മാത്രമേ ഉള്ളൂ എന്ന് പറയാറുണ്ട്. അത്രക്ക് വാഹനങ്ങളോടും ഡ്രൈവിങ്ങിനോടും പാഷന്‍ കാത്ത് സൂക്ഷിക്കുന്നയാളാണ് മമ്മൂട്ടി. എന്നാൽ ഇപ്പോൾ താരം ആ സിനിമക്ക് വേണ്ടി ചെയ്ത രംഗങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആണ് , വളരെ അപകടം പിടിച്ച ഒരു രംഗം തന്നെ ആയിരുന്നു മമ്മൂട്ടി ഡ്യൂപ്പേ ഇല്ലാതെ ചെയ്തത് , എന്നാൽ നിരവധി സിനിമകളിൽ ആണ് കാറിൽ മമ്മൂട്ടി ഡ്യൂപ് ഇല്ലാതെ അഭിനയിച്ചിട്ടുള്ളത് , എന്നാൽ ഈ ചിത്രം വളരെ വലിയ സ്വീകാര്യത തന്നെ ആണ് നേടിയിരിക്കുന്നത് , വ്യത്യസ്തം ആയ അവതരണം കൊണ്ട് ചിത്രം വേറിട്ട് നിൽക്കുന്ന ഒന്ന് തന്നെ ആണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

ദുൽഖറിനെപ്പോലും ഞെട്ടിച്ച് മമ്മൂട്ടിയുടെ കാർ അഭ്യാസം
To Top