Press "Enter" to skip to content

സിനിമ പൊട്ടുമെന്ന് പ്രവചിച്ച ധ്യാൻ ശ്രീനിവാസനെ കരയിച്ച മമ്മൂട്ടി – Mammootty made Dhyan Sreenivasan Cry

Rate this post

സിനിമ ഡബ്ബിങ്ങിൽ ഏറ്റവും മികച്ചു നിൽക്കുന്നത് ആരാണ് എന്ന് വ്യക്തം ആക്കുന്നത് ആരാണ് എന്ന് പറയുകയാണ് ധ്യാൻ ശ്രീനിവാസൻ , 2007 ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ‘ കഥ പറയുമ്പോൾ’. (Mammootty made Dhyan Sreenivasan cry when he predicted that the film would flop)മമ്മൂട്ടിയായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

എം മോഹനൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ നിർമ്മിച്ചത് ശ്രീനിവാസനാണ്. വൻ ഹിറ്റായ ചിത്രം വാണിജ്യ വിജയവും നിരൂപക പ്രശംസയും പിടിച്ചു പറ്റിയിരുന്നു. മമ്മൂട്ടിയുടെ കഥാപാത്രത്തെ ഇന്നും മലയാളികൾ മറന്നിട്ടില്ല. ഇപ്പോഴിതാ, ആ സിനിമയെ പറ്റിയും മമ്മൂട്ടിയുടെ പ്രകടനത്തെ പറ്റിയും തുറന്നു പറഞ്ഞിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ.

‘ കഥ പറയുമ്പോൾ’ എന്ന ചിത്രം ഫസ്റ്റ് എഡിറ്റ് ചെയ്ത ശേഷം താൻ കണ്ടതാണ്. അപ്പോൾ തോന്നിയത് പടം കൊള്ളില്ലെന്നും, ഇത് തിയേറ്ററിൽ പൊട്ടിപോകുമെന്നാണ്. എന്തിനാണ് അച്ഛൻ ചെയ്തത് എന്ന് വരെ തോന്നി പോയിരുന്നു. എന്നാൽ ചിത്രം റിലീസ് ആയി തിയേറ്ററിൽ പോയി കണ്ടപ്പോൾ തന്റെ കണക്കു കൂട്ടൽ ഒക്കെ തെറ്റിപോയെന്നും,ചിത്രം കണ്ട് താൻ പൊട്ടികരഞ്ഞെന്നുമാണ് ധ്യാൻ പറയുന്നത്.

അപ്പോഴാണ് തനിക്ക് സൗണ്ടിനും മ്യൂസികിനും സിനിമയിലുള്ള പ്രാധ്യാന്യം എന്താണെന്ന് മനസ്സിലായത്. കൂടാതെ, മമ്മൂക്കയെ പോലെ ഇത്രയും ഭംഗിയായി ഡബ് ചെയ്യുന്ന വേറൊരു നടനില്ല. ഡബ്ബിങ് കൊണ്ട് ആ രംഗത്തെ പത്ത് മടങ്ങ് ലിഫ്റ്റ് ചെയ്തു എന്നതാണ് സത്യം. അദ്ദേഹത്തിന് എങ്ങനെ ഇത്രയും ഭംഗിയായി ഡബ് ചെയ്യാൻ പറ്റിയെന്നു വരെ തോന്നിയെന്നും ധ്യാൻ കൂട്ടിച്ചേർത്തു. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

More from Film NewsMore posts in Film News »