Film News

വിക്രത്തിലും കാർത്തിയിലും ഒന്നുമല്ല മമ്മൂട്ടിയിലാണ് തുടക്കം-Mammootty started with Vikram and Karthi

പൊന്നിൻ സെൽവൻ തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സിനിമകളിൽ ഒന്നാണ് പൊന്നിൻ സെൽവൻ. മണി രത്നം ആണ് ഈ ബ്രഹ്മാണ്ഡ ചിത്രം അണിയിച്ചൊരുക്കുന്നത്. ചിത്രം സെപ്റ്റംബർ 30ആം തീയതി റിലീസ് ചെയ്യും എന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. എ ആർ റഹ്മാൻ ആണ് ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ ഒരുക്കുന്നത്. കഴിഞ്ഞദിവസം ചിത്രത്തിലെ ഒരു ഗാനം പുറത്തു വന്നിരുന്നു. പൊന്നി നദി പാക്കണുമെ എന്ന ഗാനമായിരുന്നു പുറത്തുവന്നത്. ചെന്നൈയിൽ ആയിരുന്നു ഗാനത്തിന്റെ പ്രകാശന ചടങ്ങ് നടന്നത്.കൽക്കി കൃഷ്ണമൂർത്തി രചിച്ച ചരിത്ര നോവലാണ് പൊന്നിയിൻ ശെൽവൻ. 2400 പേജുകളുള്ള ഈ നോവൽ തമിഴിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുൾമൊഴിവർമ്മനെ രാജരാജ ചോളൻ ഒന്നാമൻ കുറിച്ചുള്ളതാണ് ഈ നോവൽ.

 

 

ഏകദേശം 3 വർഷവും 6 മാസവും കൊണ്ടാണ് കൽക്കി കൃഷ്ണമൂർത്തി ഈ നോവൽ പൂർത്തിയാക്കിയത്. ഇന്ത്യൻ സിനിമ ചരിത്രത്തിലെ എക്കാലത്തെയും വലിയ താരനിരയുമായിട്ടാണ് മണി രത്നത്തിൻറെ പൊന്നിയിൻ സെൽവൻ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. വിക്രം, കാർത്തി, ഐശ്വര്യ റായ്, തൃഷ, റഹ്‍മാൻ, ജയറാം, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്‍മി എന്നിങ്ങനെ നീളുന്ന താരനിരയിൽ പക്ഷേ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയം രവിയാണ്. വിക്രം, കാർത്തി, ഐശ്വര്യ റായ്, തൃഷ എന്നിവരുടെയൊക്കെ ക്യാരക്റ്റർ പോസ്റ്ററുകൾ നിർമ്മാതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ജയം രവി അവതരിപ്പിക്കുന്ന നായകൻറെ പോസ്റ്ററും അവർ അവതരിപ്പിച്ചിരിക്കുകയാണ്. എന്നാൽ ഈ സിനിമയിൽ മമ്മൂട്ടി ഉണ്ട് എന്നും പറയുകയാണ് മണിരത്നം . കൂടുതൽ അറിയാൻ വീഡിയോ കാണുക

To Top