ബോഡി ഷെയിമിങ് മമ്മൂട്ടിയുടെ ഖേദ പ്രകടനത്തോടെ ഈ വിവാദം അവസാനിക്കുമെന്നു മമ്മൂട്ടി – Mammootty

Ranjith K V

Mammootty:- ജൂഡ് ആന്‍റണി ഒരുക്കിയ 2018 എവരിവണ്‍ ഈസ് എ ഹീറോ എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തു വിട്ട ചടങ്ങിൽ വെച്ച് മെഗാസ്റ്റാർ മമ്മൂട്ടി കഴിഞ്ഞ ദിവസം പറഞ്ഞ ഒരു വാചകം വലിയ വിവാദമായി മാറിയിരുന്നു , ചടങ്ങിൽ വെച്ച് മമ്മൂട്ടി നടത്തിയ പ്രസംഗത്തിൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്.

സംവിധായകൻ ജൂഡ് ആന്റണി ജോസഫിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്, ജൂഡ് ആന്‍റണിക്ക് തലയില്‍ മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിയുണ്ട് എന്നാണ്. പക്ഷെ അദ്ദേഹം പറഞ്ഞ ആ വാചകം ഒരാളെ ബോഡി ഷെയിമിങ് നടത്തുന്നതിന് തുല്യമാണെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം ചർച്ച ചെയ്യപ്പെട്ടത് .

മമ്മൂട്ടിക്ക് പിന്തുണയുമായി ഈ വിഷയത്തിൽ ജൂഡ് ആന്റണി ജോസഫ് തന്നെ മുന്നോട്ടു വരികയും ചെയ്തു. താൻ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യൻ ഏറ്റവും സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത് എന്നും, മമ്മൂക്ക തന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെയ്മിംഗ് ആണെന്ന് തനിക്ക് തോന്നിയിട്ടില്ല എന്നുമാണ് ജൂഡ് ആന്റണി തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചത്.

എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ ഖേദം പ്രകടിപ്പിച്ചു കൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് മമ്മൂട്ടി. തന്റെ സോഷ്യൽ മീഡിയ വഴി പുറത്ത് വിട്ട കുറിപ്പിലൂടെയാണ് മമ്മൂട്ടി ഈ വിഷയത്തിലുള്ള തന്റെ ഖേദം അറിയിച്ചത്. എന്നാൽ ഈ കാര്യങ്ങൾ എല്ലാം വാർത്ത മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തു ,