മമ്മൂട്ടിയുടെ ക്രിസ്റ്റഫർ ആമസോൺ പ്രൈം റിലീസ് ചെയ്യും – Mammootty

Ranjith K V

മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് തീയേറ്റർ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ക്രിസ്റ്റഫറിലെ പുതിയ ക്യാരക്ടർ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ അണിയറപ്രവർത്തകർ വിട്ടു തുടങ്ങി . Mammootty ‘s Christopher will release on Amazon Prime

ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ്’ എന്ന ടാ​ഗ് ലൈനോടെ എത്തുന്ന ക്രിസ്റ്റഫർ നിർമ്മിക്കുന്നത് ആർ.ഡി ഇല്യൂമിനേഷൻസ് എൽ.എൽ.പി ആണ്. ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. അമല പോൾ കൂടാതെ സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യൻ താരം വിനയ് റായിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു.Mammootty

പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം ഒരുക്കുന്നത് ജസ്റ്റിൻ വർഗീസ് ആണ്, എഡിറ്റിങ് മനോജ്‌, വസ്ത്രാലങ്കാരം പ്രവീൺ ശർമ്മ, കലാ സംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, പി ആർ ഒ പി. ശിവ പ്രസാദ് & നിയാസ് നൗഷാദ്, സ്റ്റിൽസ് നവീൻ മുരളി തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകർ. ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യാൻ ഇരിക്കുകയാണ് , എന്നാൽ ott അവകാശം ആമസോൺ പ്രൈം ആണ് സ്വന്തം ആക്കിയിരിക്കുന്നത് എന്ന റിപ്പോർട്ടുകളും വന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,