മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു നടൻ ആണ് മമ്മൂട്ടി അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം ആണ് റോഷാക്ക് എന്നാൽ ഇപ്പോൾ റോഷാക്ക് സിനിമ റിലീസ് ചെയ്തിരിക്കുകയാണ് , കേരളത്തിൽ 353 തിയേറ്ററിൽ ആണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത് , എന്നാൽ ആദ്യ ദിനം തന്നെ കേരളം ബോക്സ് ഓഫീസിൽ വലിയ ഒരു കളക്ഷൻ തന്നെ ആണ് സ്വന്തം ആക്കിയിരിക്കുന്നത് , ആദ്യ ദിന കളക്ഷനിൽ ടോപ് 5 ൽ എത്തിയിരിക്കുകയാണ് എന്ന റിപോർട്ടുകൾ ആണ് വന്നു കൊണ്ടിരിക്കുന്നത് , ഏകദേശം 4 കോടി രൂപ ആണ് ചിത്രം കേരളത്തിൽ നിന്നും സ്വന്തം ആക്കിയിരിക്കുന്നത് , മമ്മൂട്ടിയുടെ ഈ വർഷത്തെ മൂന്നാമത്തെ തിയേറ്റർ റിലീസ് ആണ് റോഷാക്ക് , അതുപോലെ തന്നെ കളക്ഷനിലും മൂന്നാം സ്ഥാനം ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത് , എന്നാൽ മമ്മൂട്ടിയുടെ മറ്റു ചിത്രങ്ങൾക്ക് ലഭിച്ച സ്വീകാര്യത ഈ ചിത്രത്തിന് ലഭിച്ചില്ല എന്ന വാർത്തകൾ ആണ് വന്നത് , എന്നാൽ ചിത്രം ഇപ്പോൾ മികച്ച രീതിയിൽ ആണ് പ്രദർശനം നടന്നു കൊണ്ടിരിക്കുന്നത് ,
ചിത്രം ആദ്യ വാരത്തിൽ നിന്നും രണ്ടാമത്തെ വാരത്തിലും ഒരു സ്ക്രീൻ പോലും കുറയാതെ മികച്ച ഒരു പ്രദർശനം തന്നെ ആണ് നടന്നുകൊണ്ടിയിരിക്കുന്നത് , അതുപോലെ തന്നെ മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം’. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയിരുന്നു. ഹിറ്റ് ഫിലിം മേക്കറും മലയാളത്തിന്റെ മെഗാസ്റ്റാറും ആദ്യമായി ഒന്നിക്കുന്നുവെന്നത് തന്നെയാണ് അതിനുകാരണം. ഇപ്പോഴിതാ റിലീസ് കാത്തിരിക്കുന്ന പ്രേക്ഷകർക്ക് മുന്നിൽ പുതിയ പോസ്റ്ററുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലേക്ക് നൻപകൽ നേരത്ത് മയക്കം തെരഞ്ഞെടുത്തതിന്റെ സന്തോഷവും മമ്മൂട്ടി പങ്കുവച്ചിട്ടുണ്ട്. അന്തർദേശീയ മത്സര വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുത്തിരിക്കുന്നത്. ഒരു കവലയിൽ ആളുകൾക്ക് നടുവിൽ ഇരുന്ന് പാട്ട് പാടുന്ന\സംസാരിക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തുന്നത്. എന്നാൽ ഈ ചിത്രം ott വഴി ആണ് റിലീസ് ചെയുക എന്ന റിപോർട്ടുകൾ ആണ് വരുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,