Film News

നൻപകൽ നേരത്ത് മയക്കം സിനിമയുടെ രഹസ്യങ്ങൾ ചുരുളഴിയുന്നു…!

മമ്മൂട്ടിയുടെ പുതിയ ബാനർ ആദ്യമായി നിർമ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ‘മമ്മൂട്ടി കമ്പനി’ എന്നാണ് പുതിയ നിർമ്മാണ കമ്പനിയുടെ പേര്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് സഹ നിർമ്മാണം.തമിഴ്നാട് പശ്ചാത്തലമാക്കുന്ന ചിത്രത്തിൻറെ പ്രധാന ലൊക്കേഷൻ പഴനിയാണ്. നാൽപത് ദിവസം നീളുന്ന ഒറ്റ ഷെഡ്യൂളിലാണ് സിനിമ ചിത്രീകരിക്കുകയെന്ന് റിപ്പോർട്ടുകളുണ്ട്. അശോകനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തേനി ഈശ്വറാണ് ഛായാഗ്രഹണം. മലയാളത്തിലെ നവനിരയിൽ ഏറെ പരീക്ഷണാത്മകതയും തനത് ശൈലിയും പുലർത്തുന്ന സംവിധായകനൊപ്പം ആദ്യമായി മമ്മൂട്ടി എത്തുന്നു.

 

എന്നാൽ 27-ാമത് സംസ്ഥാന ചലച്ചിത്ര മേളയിലാണ് ചിത്രം ആദ്യം പ്രദർശിപ്പിക്കുക. പ്രദർശനത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ ഫെയ്‌സ്ബുക്ക് പേജിലൂടെ റിലീസ് സംബന്ധമായ വിവരങ്ങൾ മമ്മൂട്ടി പുറത്തുവിട്ടിരുന്നു. ചലച്ചിത്രമേളയുടെ മൂന്ന് ദിവസങ്ങളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. 12,13,14 തിയതികളിൽ ടാഗോർ തിയറ്റർ, ഏരീസ് പ്ലക്സ് ഓഡി 01, അജന്ത തിയറ്റർ എന്നിവിടങ്ങളിലാണ് ‘നൻപകൽ നേരത്ത് മയക്കം’സിനിമയുടെ പ്രദർശനങ്ങൾ നടക്കുക.ചിത്രം അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ആണ് ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുക. വലിയ ഒരു പ്രതീക്ഷയിൽ തന്നെ ആണ് എല്ലാ പ്രേക്ഷകരും ഇരിക്കുന്നത് ചിത്രം പ്രഖ്യാപനം മുതൽ തന്നെ വലിയ ഒരു ആവേശം തന്നെ ആയിരുന്നു നേടിയതു , ആദ്യമായി ആണ് മോഹൻലാലും ലിജോ ജോസ് പാലിശേരിയും ഒന്നിക്കുന്ന ഒരു ചിത്രം വരുന്നത് ,

To Top