റോഷാക് എന്ന മലയാളത്തിലെ മികച്ച മമ്മൂട്ടി സിനിമക്ക് ശേഷം പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഒരു ചിത്രം ആണ് മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന കാതൽ എന്ന ചിത്രം , എന്നാൽ അതിന്റെ ചിത്രീകരണം പുരോഗമിച്ചു വരുകയാണ് , 12 വർഷങ്ങൾക്കിപ്പുറം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കാതൽ. ചിത്രത്തിൻറെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ആദർഷ് സുകുമാരനും പോൾസൺ സ്‌കറിയയും ചേർന്നാണ്. ചിത്രം പ്രഖ്യാപിച്ചു കൊണ്ട് പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. മമ്മൂട്ടി കമ്പനിയെയും കാതലിന്റെ ഇതുവരെയുള്ള ഗംഭീര ഒരുക്കത്തെയും പ്രശംസിച്ചു സൂര്യ ട്വീറ്റ് ചെയ്തിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് വിതരണത്തിന് എത്തിക്കുക.
ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവർ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.പ്രണയത്തിനൊപ്പം രാഷ്ട്രിയവും, മമ്മൂട്ടിയുടെ ഈ ചിത്രത്തിൽ ഉള്ളത് , എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ലൊക്കേഷൻ കാഴ്ചകൾ എല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതും ആണ് , മമ്മൂക്കയുടെ ഫ്ളക്സ് ബോർഡുകൾ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് , വലിയ ഒരു താര നിരതന്നെ ആണ് ഈ ചിത്രത്തിൽ ഉള്ളത് , എന്നാൽ ഈ ചിത്രത്തിന് വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് പ്രേക്ഷകർ ഇരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,