ടൈറ്റിൽ പ്രഖ്യാപനം മുതൽ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായി മാറിയ ചിത്രമായിരുന്നു റോഷോക്ക്.(Mammootty is brutal like Hollywood’s Hannibal Lecter) മമ്മുട്ടിയുടെ വ്യത്യസ്തത നിറഞ്ഞ ഒരു ലുക്ക് തന്നെ ആയിരുന്നു പോസ്റ്ററിൽ ഉണ്ടായിരുന്നത്. മമ്മുട്ടി ധരിച്ച് മാസ്കിനെ കുറിച്ചും നിരവധി ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നു. ഒരുപാട് നിഗൂടതകൾ നിറഞ്ഞ ഒന്ന് തന്നെ ആയിരുന്നു ചിത്രത്തിന്റെ പോസ്റ്ററും, മേക്കിങ് വിഡിയോയും.
ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തതോടെ ആരാധകരുടെ സംശയങ്ങൾ കൂടി വരികയാണ്. ട്രെയ്ലറിന്റെ അവസാന ഭാഗത്ത് വെള്ള നിറമുള്ള വസ്തുക്കൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന മുറിയിൽ ഇരിക്കുന്ന മമ്മൂട്ടി കഥാപാത്രത്തെ കാണിക്കുന്നുണ്ട്. എന്നാൽ ഇതൊരു ചോദ്യം ചെയ്യൽ പീഡന മുറയാണെന്ന് പ്രേക്ഷകരിൽ പലരും അഭിപ്രായപ്പെടുന്നുണ്ട്.
വൈറ്റ് ടോർച്ചർ എന്ന രീതിയാണ് ഇതെന്നാണ് കണ്ടെത്തൽ. മുറിയിലെ ഭിത്തികളും, വസ്തുക്കളും ഉൾപ്പെടെ എല്ലാം വെളുത്ത നിരത്തിലാകുന്ന രീതി. ഇങ്ങനെ സജ്ജീകരിച്ചിരിക്കുന്ന മുറിയിൽ ഒരു വ്യക്തിയെ മാസങ്ങളോളം താമസിപ്പിക്കുന്ന രീതിയാണ് ഇത്. ഇങ്ങനെ ഒരു മുറിയിൽ ജീവിക്കുന്ന ഒരാൾ സ്വന്തം വ്യക്തിത്വം പോലും തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിലേക്ക് എത്താൻ സാധ്യതയുണ്ട്. ലോകത്തിലെ പല രാജ്യങ്ങളും രഹസ്യ അന്വേഷണങ്ങൾക്കും, ഭീഗര വിരുദ്ധ പ്രവർത്തനങ്ങൾക്കും ഈ രീതി ഉപയോഗിക്കുന്നതായി റിപ്പോർട്ടുകളും ഉണ്ട്.