‘മാളികപ്പുറം’ കഥ പറഞ്ഞ് മമ്മൂട്ടി എത്തി

നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മാളികപ്പുറം ഉണ്ണി മുകുന്ദനെ നായകനാക്കി ഒരുക്കിയ ഈ ചിത്രം പ്രഖ്യാപന സമയം മുതൽ തന്നെ ചിത്രം ശ്രദ്ധനേടിയിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ട്രെയ്‌ലറിനും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇപ്പോൾ ഇതാ മാളികപ്പുറത്തിന്റെ കഥ പറഞ്ഞുള്ള വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മമ്മൂട്ടിയാണ് മാളികപ്പുറത്തിന്റെ കഥ പറയുന്നത്. മമ്മൂട്ടിയുടെ ശബ്ദത്തിലാണ് മാളികപ്പുറത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. ശബരിമല കയറുന്ന സ്ത്രീകളും പെൺകുട്ടികളുമായ കന്നി സ്വാമികളുടെ വിളിപ്പേരാണ് മാളികപ്പുറം എന്നും എങ്ങനെ ആണ് ആ പേര് വന്നതെന്നും വീഡിയോയിൽ മമ്മൂട്ടി വിശദമായി പറയുന്നു.

 

കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ പ്രിയ വേണു, നീത പിൻറോ എന്നിവരാണ് ചിത്രത്തിൻറെ നിർമ്മാണം. സൈജു കുറുപ്പ്, ഇന്ദ്രൻസ്, മനോജ് കെ ജയൻ, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിലാഷ് പിള്ളയുടേതാണ് രചന. സംവിധായകൻ തന്നെ എഡിറ്റിം​ഗും നിർവ്വഹിച്ചുന്ന ചിത്രത്തിൻറെ ഛായാ​ഗ്രഹണം വിഷ്ണു നാരായണൻ ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് വിഷ്ണു നമ്പൂതിരിയാണ്. സംഗീതം രഞ്ജിൻ രാജ്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രം ഉടൻ തന്നെ റിലീസ് ചെയ്യും എന്നാണ് അണിയറയിൽ നിന്നും വരുന്ന വാർത്തകൾ ,