മലയാളത്തിൽ ചിത്രീകരണം പുരോഗമിക്കുന്ന മമ്മൂട്ടി-ജ്യോതിക ചിത്രം കാതലിന്റെ ലൊക്കേഷനിൽ സന്ദർശനം നടത്തി തമിഴ് താരം സൂര്യ. സൂര്യയുടെ ഭാര്യ ജ്യോതിക ഒരിടവേളയ്ക്ക് ശേഷം മലയാളത്തിൽ എത്തുന്ന ചിത്രമാണ് കാതൽ. ജിയോ ബേബിയുടെ ചിത്രത്തിന്റെ സെറ്റിൽ സൂര്യ സന്ദർശനം നടത്തുന്ന ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. കാതലിലെ നായകൻ മമ്മൂട്ടി സൂര്യയ്ക്കും ജ്യോതികയ്ക്കുമൊപ്പമുള്ള ചിത്രവും സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിട്ടുണ്ട്.ആരോഗ്യകാര്യത്തിലും ഭക്ഷണകാര്യത്തിലുമൊക്കെ ഏറെ കരുതൽ പുലർത്തുന്നയാളാണ് നടൻ മമ്മൂട്ടി. അതേസമയം, പ്രിയപ്പെട്ടവർക്ക് രുചികരമായ നല്ല ഭക്ഷണം വിളമ്പുകയെന്നതും അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ട കാര്യമാണ്. മമ്മൂട്ടി അഭിനയിക്കുന്ന പടങ്ങളുടെ ലൊക്കേഷനിൽ ഒരു ദിവസം ബിരിയാണി നൽകുന്ന പതിവുമുണ്ട്. താരത്തിന്റെ സഹപ്രവർത്തകർ പലപ്പോഴും അഭിമുഖങ്ങളിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്.
എന്നാൽ സൂര്യയുടെ കൂടെ ബിരിയാണി ഇളക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വന്നത് ആണ് , മമ്മൂട്ടിയുടെ അഭിനയം കണ്ടു അതിശയിച്ചതുപോലെ മമ്മൂട്ടിയുടെ പാചകം കണ്ടു അതുശയിച്ചു എന്നും പറയുന്നു .മമ്മൂട്ടിയുടെ ചലച്ചിത്ര നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പിനിയുടെ മൂന്നാമത്തെ ചിത്രമാണ് കാതൽ. കാതൽ ദി കോർ എന്നാണ് സിനിമയുടെ മുഴുവൻ പേര്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം ദുൽഖർ സൽമാൻന്റെ വേഫേറെർ ഫിലിംസ് വിതരണം ചെയ്യും. തീയറ്ററുകളിൽ നിറസാന്നിധ്യമായി പ്രദർശനം തുടരുന്ന റോഷാക്കിനും ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് കാതൽ. കൂടുതൽ അറിയാൻ വീഡിയോ കാണുക ,