ജൂഡ് ആന്റണിയുടെ തലയിൽ മുടിയില്ലെന്നേയുള്ളു, ബുദ്ധിയുണ്ട്, മമ്മൂക്ക.. – Mammootty about Jude Antony

News Desk

ജൂഡ് ആന്റണിയുടെ തലയിൽ മുടിയില്ലെന്നേയുള്ളു, ബുദ്ധിയുണ്ട്, മമ്മൂക്ക.. – Mammootty about Jude Antony

ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന 2018 എന്ന സിനിമയുടെ ട്രൈലെർ റിലീസ് ചെയ്യുന്ന വേദിയിൽ വച്ച് മമ്മൂക്ക ജൂഡ് ആന്റണി യെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. തലയിൽ മുടിയില്ല എങ്കിലും ജൂഡിന് ബുദ്ധിയുണ്ട്. മലയാള സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളെ ഉൾപെടുത്തികൊണ്ട്, ഏതാനും വർഷങ്ങൾക്ക് മുൻപ് നമ്മൾ മലയാളികൾ നേരിട്ട പ്രകൃതി ദുരന്തത്തെ ആസ്പദമാക്കി നിമിച്ച ചിത്രമാണ് 2018 . ചിത്രത്തിന്റെ ടീസർ കണ്ട മമ്മൂക്ക മികച്ച പ്രതികരണമാണ് നൽകിയത്.

ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ, ഉണ്ണി മുകുന്ദൻ, മനോജ് കെ ജയൻ, ആസിഫ് അലി തുടങ്ങി നിരവധി താരങ്ങൾ ഈ സിനിമയുടെ ഭാഗമാകുന്നുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ചിത്രത്തിന്റെ ടീസറിന് യൂട്യൂബിൽ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അതികം വൈകാതെ തന്നെ ചിത്രം തീയേറ്ററുകളിലേക് എത്തും എന്ന് പ്രതീക്ഷിക്കാം. മലയാള സിനിമ ചരിത്രത്തിലെ തന്നെ മികച്ച ബോക്സ് ഓഫീസിൽ കളക്ഷനും ഈ ചിത്രത്തിന് നേടിയെടുക്കാൻ സാധിക്കും. ചിത്രം നിർമിച്ചിരിക്കുന്നത് കാവ്യാ ഫിലിം കമ്പനിയാണ്.

Story Highlights:- Mammootty about Jude Antony