മമ്മൂട്ടി ജ്യോതിക എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതലിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. മമ്മൂട്ടി കമ്പനി നിർമ്മാണം നിർവഹിക്കുന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ നടന്നു. മമ്മൂട്ടിയും കാതലിന്റെ അഭിനേതാക്കളും മമ്മൂക്കയുടെ സുഹൃത്തുക്കളും സിനിമാ രംഗത്തെ പ്രമുഖരും പങ്കെടുത്തു. പന്ത്രണ്ട് വർഷങ്ങൾക്കു ശേഷം ജ്യോതിക മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് കാതൽ. ജ്യോതികയുടെ പിറന്നാൾ ദിവസമായിരുന്നു പോസ്റ്റർ പുറത്ത് വിട്ടത്. മമ്മൂട്ടിക്കും ജ്യോതികക്കും കാതലിന്റെ അണിയറപ്രവർത്തകർക്കും ആശംസനേർന്ന് സൂര്യ എത്തിയിരുന്നു. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.മമ്മൂട്ടി,
ജ്യോതിക എന്നിവരെ കൂടാതെ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.എന്നാൽ ഇപ്പോൾ കാതലിന്റെ പൂജാചടങ്ങുകൾക്ക് ഇടയിൽ വളരെ അതികം ശ്രെദ്ധ നേടിയത് ഒരു മമ്മൂട്ടിയെ കാണാൻ എത്തിയ ഒരു ‘അമ്മ തന്നെ ആയിരുന്നു , മമ്മൂട്ടിയെ ഒരു നോക്കു കാണാൻ വന്ന അമ്മയെ കണ്ടപ്പോൾ മമ്മൂട്ടി അടുത്ത് ചെന്ന് സംസാരിച്ചതും സ്നേഹം പ്രകടിപ്പിച്ചതും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , എന്നാൽ അതുമാത്രം അല്ല 12 വർഷത്തിന് ശേഷം ജ്യോതിക മലയാളസിനിമയിൽ തിരിച്ചു എത്തുന്നു എന്ന പ്രതേകത കൂടി ഈ ചിത്രത്തിന് ഉണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക