ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗ്രേസ് ആന്റണി. ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. എറണാകുളം പെരുമ്പള്ളി സ്വദേശിനിയാണ്.കാലടി ശ്രീശങ്കരാചാര്യ സർവകലാശാലയിൽ നിന്ന് ഭാരതനാട്യത്തിൽ ബിരുദം പൂർത്തിയാക്കിയ ഗ്രേസ് ഓഡീഷനിലൂടെയാണ് ഹാപ്പി വെഡ്ഡിങ്ങിൽ എത്തുന്നത്. ചിത്രത്തിൽ ഷറഫൂദ്ദീന്റെയും സിജൂ വിൽസന്റെയും കഥാപാത്രങ്ങൾ റാഗ് ചെയ്യുന്ന ജൂനിയർ പെൺകുട്ടിയെ പ്രേക്ഷകർ മറന്നുകാണില്ല.ഹാപ്പി വെഡ്ഡിങ്ങിനു ശേഷം ജോർജേട്ടൻസ് പൂരം,ലക്ഷ്യം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.
പിന്നീട് അഭിനയിച്ച കുമ്പളങ്ങി നൈറ്റ്‌സിലൂടെ പ്രേക്ഷകരെ വീണ്ടും ഗ്രേസ് ഞെട്ടിച്ചു. ചിത്രത്തിലെ സിമി മോളെ പ്രേക്ഷകർ ഹൃദയത്തോടാണ് ചേർത്തുവെച്ചത്. ഹാപ്പി വെഡ്ഡിങ്ങിലെ അഭിനയം കണ്ടിട്ടാണ് കുമ്പളങ്ങി നൈറ്റ്‌സിന്റെ തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരൻ ഫഹദിന്റെ നായികയായി ചിത്രത്തിലേക്ക് വിളിക്കുന്നത്. ഈ ചിത്രത്തിനുശേഷം വിനയ് ഫോർട്ട് നായകനായി എത്തിയ തമാശ എന്ന ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.എന്നാൽ ഇപ്പോൾ മമ്മൂട്ടി നായകനാവുന്ന റോഷാകിൽ നായികയായി
ഗ്രേസ് ആന്റണി എത്തുന്നു എന്നാണ് പറയുന്നത് എന്നാൽ ചിത്രത്തിലേക്ക് തന്നെ വിളിച്ചപ്പോൾ ഉണ്ടായ അനുഭവം പങ്കുവെക്കുകയാണ് താരം , ഒരു അഭിമുഖത്തിൽ ആണ് ഈ കാര്യം വ്യക്തം ആക്കിയത് , വളരെ അതികം സന്തോഷം തോന്നി എന്നും ആണ് ഗ്രേസ് ആന്റണി ആരാധകരോട് പറഞ്ഞത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,