Malaikottai Vaaliban shooting started: മലയാള സിനിമ ഇതുവരെ കാണാത്ത ചിത്രം ആയി തന്നെ ആണ് ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബൻ അണിയറയിൽ ഒരുങ്ങുന്നത്. മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം ബിഗ് ബജറ്റ് ചിത്രമാണെന്നുള്ള റിപ്പോർട്ട് പുറത്തു വന്നിരുന്നു.
കേരളത്തിനു പുറത്താണ് സിനിമയുടെ ലൊക്കേഷൻ ഏറെയും. സിനിമയെ സംബന്ധിച്ചു പല കഥകളും അണിയറയിൽ പരക്കുന്നുണ്ട്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിൻ്റെ ലൊക്കേഷൻ ഫോട്ടോകൾ പുറത്തു പോകാതിരിക്കാനുള്ള തയാറെടുപ്പോടെയാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്.
രാജാക്കന്മാരുടെ നാടായ രാജസ്ഥാനിലെ ജയ്‌സാൽമീറിലാണ് മലൈക്കോട്ടൈ വാലിബൻ്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ഗുസ്തി ചാമ്പ്യനായ ദ് ഗ്രേറ്റ് ഗാമയായി മോഹൻലാൽ എത്തുന്നുവെന്ന് അഭ്യൂഹം ചിത്രത്തെക്കുറിച്ച് പരന്നിരുന്നു.
ഇന്ത്യൻ ഗുസ്തിയിൽ അമ്പതു വർഷത്തോളം എതിരാളികളില്ലാതെ അജയ്യനായി ഗോദ ഭരിച്ച താരമാണ് ഗുലം മുഹമ്മദ് ബക്ഷ് ഭട്ട് എന്ന ഗ്രേറ്റ് ഗാമ. ലൊക്കേഷൻ്റെ ചിത്രങ്ങളൊന്നും പുറത്തു പോകാതെ വളരെ സസ്പെൻസോടെയാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്.
ഷൂട്ടിംഗുമായി ബന്ധപ്പെട്ടുള്ള ഒരു ചിത്രവും പുറത്തു പോകാതിരിക്കാൻ ജൂനിയർ ആർട്ടിസ്റ്റുകളുടെ മൊബൈൽ ഫോണുകൾ ഷൂട്ടിംഗ് സമയത്ത് വാങ്ങി സൂക്ഷിക്കുന്ന ഒരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.എന്നാൽ ഫോട്ടോ സിനിമയുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പുറത്തുവന്നിട്ടുള്ളതല്ല.
നിരവധി സ്മാർട് ഫോണുകൾ നിരത്തി വെച്ചിരിക്കുന്നതും അതിന് ഒരാൾ കാവലിരിക്കുന്നതുമാണ് ഫോട്ടോയിലുള്ളത്. എന്നാൽ ഇപ്പോൾ ആ ചിത്രം തന്നെ വൈറൽ ആയികൊണ്ടിരിക്കുകയാണ് ,എന്നാൽ പ്രേക്ഷകരും ആരാധകരും വലിയ ഒരു ആവേശത്തിൽ തന്നെ ആണ് ,കൂടുതൽ അറിയാൻവീഡിയോ കാണുക.
Story Highlights: Malaikottai Vaaliban shooting started