ആസിഫ് അലിയെ മൊണ്ണയെന്ന് കളിയാക്കി മാലാ പാർവതിയുടെ കുറിപ്പ്

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് കാപ്പ. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്റെ കഥ പറയുന്ന ജി.ആർ ഇന്ദുഗോപന്റെ ശംഖുമുഖി എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്‌.ആസിഫ് അലി, അന്ന ബെൻ, മഞ്ജു വാര്യർ എന്നിവരാണ് മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊട്ട മധു എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തുടക്കത്തിൽ വേണുവായിരുന്നു ചിത്രം സംവിധാനം ചെയ്യാനിരുന്നത്.  എന്നാൽ ഇപ്പോൾ  നടൻ ആസിഫ് അലിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കുറിപ്പിനെതിരെ പ്രതികരിച്ച് മാലാ പാർവതി. കാപ്പ സിനിമയിലെ ആസിഫ് അലിയുടെ അഭിനയത്തെ വിമർശിച്ചെഴുതിയ കുറിപ്പിനാണ് മറുപടിയുമായി നടി എത്തിയത്.
ആസിഫ് അലി എന്ന നടനെ കുറിച്ച് വൈറലായി എന്ന് പറയപ്പെടുന്ന ഒരു കുറിപ്പ് കണ്ടെന്നും അത് വായിച്ചപ്പോൾ വലിയ വിഷമം തോന്നിയെന്നും മാലാ പാർവതി പറയുന്നു. ആസിഫ് അലി ഒരു ഗംഭീര ആക്ടർ ആണ്. കഥാപാത്രത്തിന്റെ മനസ്സിനെ ഉൾക്കൊള്ളാൻ ആസിഫിന് പ്രത്യേകമായ ഒരു കഴിവുണ്ട്.  ഉയരെ  എന്ന ചിത്രത്തിലെ അഭിനയം എടുത്ത് പറയേണ്ടതാണ്. നിരാശ, പ്രേമം, കൊതി, അസൂയ, വിരഹം, പക, സംശയം ഇവയെല്ലാം, കണ്ണുകളിൽ മിന്നി മാഞ്ഞ് കൊണ്ടിരുന്നു. ആസിഫ് അലിയോടൊപ്പം ‘കെട്ട്യോളാണ് എന്റെ മാലാഖ’യിലാണ് ഞാൻ അഭിനയിച്ചത്. ആ സെറ്റിൽ എവിടെയും ഞാൻ ആസിഫിനെ കണ്ടില്ല. കണ്ടത് സ്ലീവാച്ചനെയാണ്. സ്ലീവാച്ചനും  ഭാവാഭിനയം  വേണ്ട കഥാപാത്രം തന്നെയായിരുന്നു. മനഃപൂർവ്വം താറടിച്ച് കാണിക്കാൻ എഴുതുന്ന കുറിപ്പുകൾ വല്ലാതെ സങ്കടമുണ്ടാക്കുമെന്നും മാലാ പാർവതി കുറിപ്പിൽ പറയുന്നു.
എന്നാൽ ഇപ്പോൾ ഈ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയുന്നത് ,  .
https://youtu.be/JQ777dKc2QM