Film News

രാജ്യാന്തര ചലച്ചിത്രമേളയിലെ മഹേഷ് നാരായണൻ ചിത്രം അറിയിപ്പ് – Mahesh Narayanan Movie in IFFK

മഹേഷ് നാരായണൻ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അറിയിപ്പ്. അറിയിപ്പിന്റെ ട്രെയ്‌ലറിനും മികച്ച സ്വീകാര്യതയായിരുന്നു സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചത്. ഹരീഷ്, രശ്മി എന്നീ കഥാപാത്രങ്ങളായാണ് കുഞ്ചാക്കോ ബോബനും (Kunchacko Boban) ദിവ്യയും ചിത്രത്തിലെത്തുന്നത്. തന്റെ ആത്മാഭിമാനത്തിന് ക്ഷതമേൽക്കുമ്പോൾ ധീരമായി നിന്ന് പോരാടുന്ന സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്.രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സരച്ചിത്രമായ അറിയിപ്പിന്റെ ആദ്യ പ്രദശനത്തിന് ഇന്നലെ കുഞ്ചാക്കോ ബോബനും എത്തിയിരുന്നു. ആദ്യമായിട്ടാണ് ഇന്ത്യയിൽ ഒരു ഫിലിം ഫെസ്റ്റിവലിനു ഞാൻ പങ്കെടുക്കുന്നത്.Mahesh Narayanan Movie in IFFK

 

25 വർഷം വേണ്ടി വന്നു ഇവിടെ ഒന്ന് തല കാണിക്കാനെന്ന് ചിത്രത്തിന്റെ പ്രദർശനത്തിന് ശേഷം ചാക്കോച്ചൻ മാധ്യമങ്ങളോട് പറഞ്ഞു. ഒരുപാട് സന്തോഷം. കാരണം ഒരു അഭിനേതാവ് എന്ന നിലയിലും ഇതിന്റ ഒരു സഹ നിർമാതാവ് എന്ന നിലയിലും സിനിമയുടെ ഭാഗമായിട്ട് ഇവിടെ വരുകയും ആൾക്കാരോടൊപ്പം ഇരുന്ന് കാണുകയും ചെയ്തു എന്നും പറഞ്ഞു .ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെബിൻ ബക്കർ, കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ കുഞ്ചാക്കോ ബോബൻ, മൂവിംഗ് നറേറ്റീവ്സിന്റെ ബാനറിൽ മഹേഷ് നാരായണൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്, ചിത്രം 2022 ഡിസംബർ 16 മുതൽ നെറ്റ്ഫ്ലിക്സിൽ ലോകമെമ്പാടും റിലീസ് ചെയ്യും.Mahesh Narayanan Movie in IFFK

To Top