മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ ചെയ്യുന്ന സിനിമകൾ എല്ലാം തന്നെ വലിയ ബഡ്ജറ്റിൽ ഉള്ളതാണ്. (Mahabharata Web Series Coming Soon, Mohanlal)പാൻ ഇന്ത്യൻ തലത്തിൽ ഇറങ്ങാൻ പോകുന്ന സിനിമകൾ. അതിനും അപ്പുറത്തേക്ക് ഇന്റർനാഷണൽ ലെവലിൽ ഇറങ്ങാൻ പോകുന്ന സിനിമകളും ഉണ്ട്. എന്നാൽ ഒരുപാട് നാൾ മോഹൻലാൽ ആരാധകരെ ആകാംഷയിലാക്കിയ ഒന്നായ രണ്ടാം ഊഴത്തെ കുറിച്ച് ചോദിച്ചപ്പോൾ മോഹൻലാൽ പറഞ്ഞത് ഇങ്ങനെ. മോഹൻലാലിനെ നായകനാക്കി ഏതാനും വർഷങ്ങൾക്ക് മുൻപ് പ്ലാൻ ചെയ്താ ചിത്രമായിരുന്നു രണ്ടാം ഊഴം. MT വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരുങ്ങിയ ഈ ചിത്രം രണ്ട് ഭാഗങ്ങളായി ഒരുങ്ങും എന്നായിരുന്നു പ്രഖ്യാപിച്ചത്.
ശ്രീകുമാർ മേനോൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ MT യും ശ്രീകുമാർ മേനോനും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായതോടെ വലിയ രീതിയിലുള്ള പ്രശ്ങ്ങൾക്ക് കാരണമാവുകയും ചെയ്തു. തുടർന്ന് ഉണ്ടായ നിയമ പോരാട്ടങ്ങൾ ചിത്രത്തിന്റെ ഭാവി ഇല്ലാതാകുകയും ചെയ്തു. ആയിരം കോടിയുടെ മുതൽ മുടക്കിൽ നിർമിക്കാൻ ഇരുന്ന ചിത്രമായിരുന്നു അത്. എന്നാൽ ചിത്രത്തിന്റെ തിരക്കഥയെ ചൊല്ലിയുള്ള തർക്കങ്ങൾ പൂർത്തിയ നിര്മാതാവിലേക്കും സംവിധായകനിലേക്കും ചിത്രത്തെ കൊണ്ടെത്തിച്ചു.
എന്നാൽ രണ്ടാം ഊഴം എന്ന ചിത്രം നടക്കും എന്ന പ്രതീക്ഷ ഈ അടുത്തിടെ MT വെളിപ്പെടുത്തിയിരുന്നു. ഓളവും തീരവും എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് നടന്ന MT യുടെ പിറന്നാൾ ആഘോഷത്തിന് ശേഷം മാധ്യമങ്ങളോടെ സംസാരിക്കവെ ആണ് ഈ ചിത്രത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്.
എന്നാൽ അതെ സമയം രണ്ടാം ഊഴം ഇനി സംഭവിക്കില്ല എന്നാണ് മോഹൻലാൽ പറയുന്നത്. മനോരമക്ക് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ ഇത് വ്യതമാകുകയും ചെയ്തു. ഇനി നടക്കും ഇല്ലയോ എന്ന കാര്യം തനിക്ക് വ്യത്യമാകാൻ സാധിക്കാത്ത അവസ്ഥയാണ് എന്നും മോഹൻലാൽ അറിയിച്ചു. പുരാണവുമായി ബന്ധപ്പെട്ട ഈ ചിത്രം നടക്കും എന്നാണ് മോഹൻലാൽ ആരാധകർ പ്രതീക്ഷിച്ചത്.എന്നാൽ മഹാഭാരതത്തെ ആസ്പദമാക്കി ഒരു വമ്പൻ വെബ്‌സെറീസ് വരുന്നുണ്ട് എന്നാണ് ഇപ്പോൾ ഡിസ്നി അറിയിച്ചിരിക്കുന്നത്.