കുറഞ്ഞ ബഡ്ജറ്റിൽ നിർമ്മിച്ച് ബോക്സ് ഓഫീസിൽ ഹിറ്റ് അടിച്ച് സ്റ്റെഫി സേവ്യർ ചിത്രം മധുരം മനോഹര മോഹം. രോമാഞ്ചത്തിനുശേഷം ചെറിയ ബജറ്റിൽ എത്തിയ സിനിമ മുതൽമുടക്കിന്റെ ഇരട്ടി തുകയാണ് പിടിച്ചിരിക്കുന്നത്. ഈ വർഷം ഇതാദ്യമായാണ്.
സൈജു കുറുപ്പ്,ഷറഫുദ്ദീൻ , രജിഷ വിജയൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രം നാലു കോടി ബജറ്റിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. ജൂൺ 14നാണ് സിനിമ ബോക്സ് ഓഫീസിലെത്തിയത് പ്രദർശനം ആരംഭിച്ച 25 ദിവസം പിന്നിട്ടിട്ടും ഇന്നലെ മുതൽമുടക്കിന്റെ ഇരട്ടി തിയേറ്ററിൽ നിന്ന് തന്നെ ലഭിച്ചു. ആഗോള ബോക്സോഫീസിൽനിന്ന് 8. 5 2 കോടിയാണ് ലഭിച്ചത്. കേരളത്തിൽ അടക്കം ഇപ്പോഴും ഹൗസ് ഫുൾ ആയി സിനിമ ഓടിക്കൊണ്ടിരിക്കുകയാണ്.
യുഎഇ ബോക്സ് ഓഫീസിലും സിനിമ ഹിറ്റ് ആയിട്ടുണ്ട് ആദ്യ ആഴ്ച 2,300 ടിക്കറ്റുകളും രണ്ടാം ആഴ്ചയിൽ 7,595 ടിക്കറ്റുകളും മൂന്നാം ആഴ്ചയിൽ 3,775 ടിക്കറ്റുകളും അടക്കം 17 ദിവസത്തിനുള്ളിൽ 13,670 ടിക്ക്റ്റുകളാണ് വിറ്റു പോയത് ഗൾഫ് രാജ്യങ്ങളിൽ നിന്ന് മാത്രം 1.8 കോടി രൂപയാണ് മധുരം മനോഹരം മോഹം എന്ന ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
കുറഞ്ഞ മുതൽമുടക്കിൽ നിർമ്മിച്ച് ആഗോള ബോക്സ് ഓഫീസിനെ വിറപ്പിച്ച സിനിമയായിരുന്നു ഒരു രോമാഞ്ചം മൂന്ന് കോടി മുതൽമുടക്കിൽ നിർമ്മിച്ച ചിത്രം ബോക്സ് ഓഫീസിൽ നിന്നും മാത്രം നേടിയത് 67.8 കോടി രൂപയാണ് ആഗോള ബോക്സ് ഓഫീസിലെ ഈ കുഞ്ഞു സിനിമയുടെ വിജയം എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നു അതേ മാതൃക തന്നെയാണ്. മധുര മനോഹരമായ മോഹം,ആദ്യദിനങ്ങളിൽ വലിയ അഭിപ്രായം ഒന്നുമില്ലെങ്കിലും. പിന്നീട് റിവ്യൂ കളുടെയും പലരുടെയും അഭിപ്രായപ്രകടനങ്ങളുടെയും അടിസ്ഥാനത്തിലാണ് സിനിമ തിയേറ്ററിൽ പിടിച്ചു കയറിയത് കുടുംബപ്രേഷകനാണ് സിനിമ ഹിറ്റാക്കിയിരിക്കുന്നത് തൃശ്ശൂരിലേ ഗിരിജ തിയേറ്ററിൽ ഉൾപ്പെടെ സിനിമ കഴിഞ്ഞദിവസവും ഹൗസ് ഫുൾ ആയാണ് ഓടിയത് വിജയരാഘവൻ, ബിന്ദു പണിക്കർ,അൽത്താഫ് സലിം ബിജു സോപാനം,ആർഷ ബൈജു സുനിൽ സുഗത തുടങ്ങിയവരും ചിത്രത്തിൽ വേറെ വേഷങ്ങളിൽ എത്തുന്നുണ്ട് .