Film News

പ്രണയിക്കുമ്പോൾ ഫോൺ അങ്ങോട്ടും ഇങ്ങോട്ടും കൈമാറിയാൽ എന്തായിരിക്കും അവസ്ഥ? ലൗ ടുഡേ ഇതാണ് – Love Today Movie

തമിഴിൽ ഇപ്പോൾ മികച്ച വിജയം നേടി മുന്നേറുകയാണ് തമിഴ് ചിത്രം ലൗ ടുഡേ ജയം രവി നായകനായ കോമാളിയുടെ സംവിധായകൻ രംഗനാഥന്റെ ചിത്രമാണ് ലൗ ടുഡേ.Love Today Movie

നവംബർ നാലിന് തിയേറ്ററിൽ എത്തിയ ചിത്രം മികച്ച അഭിപ്രായങ്ങളോടുകൂടെ ഇപ്പോൾ ശ്രദ്ധ നേടുകയാണ് ചിത്രത്തിൽ നായകനായതും 29 കാരനായ പ്രദീപ് തന്നെയാണ്.


എന്ന ചിത്രം ഉൾപ്പെടെ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവായ എ ജി എസ് എന്റർടൈമെന്റ്സ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തെക്കുറിച്ച് സാൻ ജിയോ മൂവി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.

കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

വല്ലപ്പോഴും തമിഴിൽ മാത്രം കാണുന്ന ഇത്തരം സിനിമകൾ സത്യത്തിൽ എന്നെ ഒത്തിരി സന്തോഷിപ്പിക്കാറുണ്ട്. പരിസരം മറന്ന് രസിപ്പിക്കാറുണ്ട്. എന്റെ ജാതി, മതം, നിറം, ഭാഷ, രാഷ്ട്രീയം എല്ലാം മറന്ന് കഥയിൽ മാത്രം ലയിച്ചിരുന്നു കാണാൻ മറുഭാഷ സിനിമകൾക്ക് മാത്രം കഴിയുന്നത് എന്തുകൊണ്ടാണ് എന്ന് അത്ഭുതപെടാറുമുണ്ട്. ഒന്നുകിൽ മലയാളം സിനിമയിൽ ഇതൊക്കെ ശക്തമായി വേരൂന്നിയിട്ടുണ്ട് അല്ലെങ്കിൽ മറുഭാഷക്കാരന്റെ രാഷ്ട്രീയം നമുക്ക് മനസ്സിലാകുന്നില്ല. ഉദാഹരണത്തിന് നമ്മുടെ സിനിമയിൽ മാത്രം ഉള്ള പൊറോട്ട ബീഫ് കോമഡി എന്താണെന്ന് മറുഭാഷക്കാർക്കും മനസ്സിലാകുന്നില്ലല്ലോ?

അത് പോട്ടെ.. സിനിമയിലേക്ക് വരാം. എല്ലാം ഉള്ളുതുറന്ന് പറഞ്ഞ് പരസ്പരം പ്രണയിക്കുന്നവർ തമ്മിൽ ഫോൺ ഒന്ന് കൈമാറേണ്ടി വന്നാൽ പിന്നെ നടക്കുന്ന കോലാഹലമാണ് കഥ. ഒന്ന് രണ്ട് എക്സ് ലവേഴ്സിന്റെ നമ്പറും മെസ്സേജും കാണുമായിരിക്കും എന്ന് നമ്മൾ ഓർക്കുന്നിടത്തു നിന്ന് ഒത്തിരി താഴേക്ക് ഊളിയിട്ട് പോകുന്ന കഥ. പരസ്പരം മുറിവേൽപ്പിക്കുന്ന ഒത്തിരി സത്യങ്ങളാണ് ആ ഫോണുകൾ അവർക്ക് പറഞ്ഞ് കൊടുക്കുന്നത്. ആദ്യമാദ്യം അവളുടെ ഫോൺ തുറന്നു നോക്കേണ്ട എന്ന് കരുതുന്ന നായകൻ ആകാംഷ അതിരു വിടുമ്പോൾ അത് തുറന്ന് നോക്കുന്നു. പിന്നങ്ങോട്ട് അവളുടെ സകല വിഴുപ്പും പുറത്തേക് വീഴുകയാണ്. നായികയെ ക്രൂശിക്കാൻ നായകനൊപ്പം നമ്മളും തയ്യാറാകുന്ന നിമിഷത്തിൽ അവന്റെ ഫോൺ സംസാരിച്ചു തുടങ്ങും. അപ്പോൾ സിനിമ കണ്ട് കൊണ്ടിരിക്കുന്ന ഓരോ ആളുകളും സ്വന്തം രഹസ്യങ്ങളിലേക്ക് ഒന്ന് ഒളിഞ്ഞു നോക്കും. ആ മണിച്ചിത്ര താഴിന്റെ ബലം ഒന്നു കൂടി പരിശോധിക്കും. എന്നിലെ ആസ്വാദകനെ പൂർണ്ണമായും തൃപ്തിപ്പെടുത്തിയ ചിത്രം ഇപ്പോഴും വൻ ഹിറ്റ് ആയി തമിഴ് നാട്ടിൽ ഓടികൊണ്ടിരിക്കുകയാണ്.

ഉദയനിധിയുടെ ‘റെഡ് ജയന്റ്’ മൂവീസാണ് ‘ലവ് ടുഡേ’ റിലീസിനെത്തിച്ചത്. തമിഴ്‌നാട്ടിൽ മാത്രം റിലീസ് ചെയ്ത ചിത്രത്തിന് കിട്ടുന്ന വമ്പൻ സ്വീകാര്യതയെത്തുടർന്ന് ഇപ്പോൾ ലോകമെമ്പാടുമുള്ള കേന്ദ്രങ്ങളിൽ ചിത്രം റിലീസ് ചെയ്തിരിക്കുകയാണ്.

To Top