ഈ കൊച്ചു പടത്തിൻ്റെ വിജയത്തിൽ കെ കെ ശൈലജ ടീച്ചർ

Ranjith K V

തീയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയാണ് വിപിൻ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയ ഹേ എന്ന ചിത്രം. ചിത്രത്തിന് അഭിനന്ദനവർഷവുമായി മുൻ മന്ത്രി കെ കെ ശൈലജ ടീച്ചർ രംഗത്ത്. സാമൂഹ്യ പ്രാധാന്യമുള്ളൊരു വിഷയം നര്‍മത്തില്‍ പൊതിഞ്ഞ് സമൂഹത്തില്‍ അവതരിപ്പിച്ചത് ഏറെ ഉചിതമായെന്ന് ശൈലജ കുറിക്കുന്നു. പരാതികളുമായി മുന്നിലെത്തിയ നിരവധി പെണ്‍കുട്ടികളുടെ ചിത്രമാണ് സിനിമ കാണുമ്പോള്‍ മുന്നില്‍ തെളിഞ്ഞുവന്നതെന്നും ശൈലജ പറഞ്ഞു. ഇതുപോലെ ഒരു മലയാള ചലച്ചിത്രാനുഭവം വളരെ വ്യത്യസ്തം ആയ ഒരു സിനിമ തന്നെ ആയിരുന്നു വലിയ ഒരു വിജയം തന്നെ ആണ് ഈ ചിത്രത്തിന് ലഭിച്ചത് , എന്നാൽ ഈ ചിത്രത്തെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ കെ കെ ശൈലജ ടീച്ചർ എഴുതിയ വാക്കുകൾ ആണ് ഇപ്പോൾ ആരാധകരും സിനിമ പ്രേമികളും ഒരുപോലെ ഏറ്റെടുത്തിരിക്കുന്നത് ,

ഏറെ സാമൂഹ്യ പ്രാധാന്യമുള്ളൊരു വിഷയം നര്‍മത്തില്‍ പൊതിഞ്ഞ് സമൂഹത്തില്‍ അവതരിപ്പിച്ചത് ഏറെ ഉചിതമായി. ഇന്ന് നിലനില്‍ക്കുന്ന ആണധികാര സമൂഹത്തില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന അവഹേളനവും അടിമത്വവും ചിത്രത്തിലൂടെ നന്നായി സംവദിക്കുന്നു. അതേസമയം ഇത്തരം കുടുംബ പശ്ചാത്തലത്തില്‍ ആണ്‍കുട്ടികളും പലതരത്തിലുള്ള അസ്വസ്ഥതകള്‍ക്ക് വിധേയരാവുന്നു എന്ന വസ്തുതയും ചിത്രം വരച്ചുകാട്ടുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിനും ജീവിതം സ്വയം തെരഞ്ഞെടുക്കുന്നതിനുമുള്ള പെണ്‍കുട്ടികളുടെ അവകാശം പൂര്‍ണമായും നിഷേധിക്കുന്നതാണ് ആണ്‍കോയ്മ സമൂഹത്തിന്റെ സ്വഭാവം. ദര്‍ശനാ രാജേന്ദ്രന്‍ അവതരിപ്പിച്ച കഥാപാത്രം ഈ അടിമത്വത്തിന്റെ നേര്‍ കാഴ്ചയായി. പരാതികളുമായി മുന്നിലെത്തിയ നിരവധി പെണ്‍കുട്ടികളുടെ ചിത്രമാണ് സിനിമ കാണുമ്പോള്‍ മുന്നില്‍ തെളിഞ്ഞുവന്നത്. എന്നാൽ ഈ വാക്കുകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , ചിത്രം ഇപ്പോൾ വലിയ ഒരു വിജയത്തിൽ തന്നെ പ്രദർശനം നടന്നു കൊണ്ടിരിക്കുകയാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,