ദുൽഖർ മധുരയിൽ കിംഗ് ഓഫ് കൊത്തയുടെ ചിത്രീകരണം ആരംഭിച്ചു

Ranjith K V

ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. ആക്ഷൻ പശ്ചാത്തലത്തിലുള്ള സിനിമ ചിത്രീകരണം ആരംഭിച്ചു എന്ന റിപ്പോർട്ടുകളാണ് വരുന്നത്. രണ്ട് കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ആക്ഷൻ ത്രില്ലറാണ് ചിത്രം.സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രത്തിന്റെ സംവിധാനം. അഭിലാഷ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. സിനിമയിൽ ഐശ്വര്യ ലക്ഷ്മി ഭാഗമാകും എന്നും റിപ്പോർട്ടുകളുണ്ട്. ഇതാദ്യമായാണ് ദുൽഖറും ഐശ്വര്യയും ഒന്നിച്ച് അഭിനയിക്കുന്നത്. നടിശാന്തി കൃഷ്ണയും സിനിമയിൽ പ്രധാന കഥാപാത്രമാകും ‘പൊറിഞ്ചു മറിയം ജോസി’ന് തിരക്കഥ ഒരുക്കിയ അഭിലാഷ് എൻ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. മമ്മൂട്ടിക്കൊപ്പം കൈ കൊടുത്തപ്പോഴൊക്കെ മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ജോഷി.

 

ദുൽഖർ നാളെ ജോയിൻ ചെയ്യും.ബിഗ് ബഡ്ജറ്റിൽ വൻതാരനിരയിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി പ്രധാന വേഷത്തിൽ എത്തുന്നു. ദുൽഖർ സൽമാനും ഐശ്വര്യ ലക്ഷ്മിയും ആദ്യമായാണ് ഒരുമിക്കുന്നത്. ഗോകുൽ സുരേഷ് ആണ് മറ്റൊരു പ്രധാന താരം. ദുൽഖറും ഗോകുൽ സുരേഷും ആദ്യമായാണ് ഒരുമിക്കുന്നത്. നിരവധി ചിത്രങ്ങളിൽ മമ്മൂട്ടിയും സുരേഷ് ഗോപിയും ഒരുമിച്ച് അഭിനയിച്ച് തിളങ്ങിയവരാണ്. ശാന്തികൃഷ്ണ ആണ് കിംഗ് ഒഫ് കൊത്തയിലെ മറ്റൊരു പ്രധാന താരം. ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രം രണ്ട് കാലഘട്ടങ്ങളിലൂടെയാണ് കടന്നുപോവുന്നത്. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയ ജോസിന് രചന നിർവഹിച്ച അഭിലാഷ് എൻ. ചന്ദ്രൻ ആണ് മാസ് എന്റർടെയ്‌നറായി ഒരുങ്ങുന്ന കിംഗ് ഒഫ് കൊത്തയുടെ രചയിതാവ്. മംഗലാപുരം ആണ് ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷൻ. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനാണ് കിംഗ് ഒഫ് കൊത്ത നിർമ്മിക്കുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക