ഉലകനായകന്റെ പുത്തൻ അവതാരം എത്തുന്നു – kamal haasan’s Indian 2 is coming

Ranjith K V

kamal haasan’s Indian 2 is coming :- എസ് ശങ്കറിന്റെ സംവിധാനത്തിൽ കമൽഹാസൻ നായകനായിരുന്ന ചിത്രമാണ് ഇന്ത്യൻ 2. 1996ൽ പുറത്തിറങ്ങിയ ഇന്ത്യൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ചിത്രത്തെക്കുറിച്ചുള്ള ഓരോ വാർത്തകളും സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്നാണ് തരംഗമാകാറുള്ളത്. ഇപ്പോൾ ചിത്രത്തിലെ കമൽഹാസന്റെ കഥാപാത്രവുമായി ബന്ധപ്പെട്ട ചില അപ്ഡേറ്റുകൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിൽ ഡബിൾ റോളിൽ തന്നെയാണ് കമൽഹാസൻ എത്തുന്നത് എന്ന വാർത്ത മുൻപ് പുറത്തുവന്നിരുന്നു. സേനാപതിയായും അച്ഛനായും കമൽഹാസൻ വേഷം അണിയും എന്നാണ് ഏറ്റവും പുതിയതായി പുറത്തു വന്നിരിക്കുന്ന വിവരം. ഏറെ പ്രതീക്ഷയോടെയാണ് ഉലകനായകന്റെ ആരാധകർ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.

ഇന്ത്യൻ തമിഴ് ഭാഷാ വിജിലന്റ് ആക്ഷൻ ചിത്രമാണ് ഇന്ത്യൻ 2. കമൽഹാസൻ, കാജൽ അഗർവാൾ, ഗുൽഷൻ ഗ്രോവർ, സിദ്ധാർത്ഥ്, രാകുൽ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കർ, സമുദ്രക്കനി, ബോബി സിംഹ, ഗുരു സോമസുന്ദരം, ഡൽഹി ഗണേഷ്, ജയപ്രകാശ്, വെണ്ണേല കിഷോർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ .

രവി വർമ്മനും രത്‌നവേലുവും ഛായാഗ്രഹണവും എ. ശ്രീകർ പ്രസാദ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീതം അനിരുദ്ധാണ്.ഇന്ത്യൻ 2 2017 സെപ്റ്റംബറിൽ പ്രഖ്യാപിച്ച ഒരു സിനിമ തന്നെ ആണ് , പ്രിൻസിപ്പൽ ഫോട്ടോഗ്രഫി 2019 ജനുവരിയിൽ ആരംഭിച്ചു, ചെന്നൈ, രാജമുണ്ട്രി, ഭോപ്പാൽ എന്നിവിടങ്ങളിൽ നടന്നു. ചിത്രത്തിന്റെ ചിത്രീകരണം വീണ്ടും ആരംഭിക്കും എന്നാണ് പറയുന്നത്.

English Summary:- kamal haasan’s Indian 2 is coming