പ്രണയിനിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കാളിദാസ് ജയറാം. ബാലതാരമായി വന്ന് മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് കാളിദാസ് ജയറാം. (Kalidas Jayaram and his Girlfriend )മലയാളത്തിനേക്കാൾ അന്യ ഭാഷ ചിത്രങ്ങളിലാണ് താരം കൂടുതൽ സജീവം. മലയാളത്തിൽ ചുരുക്കം ചില സിനിമകൾ ആണ് ചെയ്തിട്ടുള്ളതെങ്കിലും അതെല്ലാം ശ്രദ്ധിക്കപ്പെടുന്ന ചിത്രങ്ങളാണ്. പാ രഞ്ജിത്ത് സംവിധാനം ചെയ്ത നച്ചത്തിരം നഗര ഗിരത് എന്ന ചിത്രമാണ് കാളിദാസന്റേതായ ഒടുവിൽ പുറത്തിറങ്ങിയത്.
സോഷ്യൽ മീഡിയയിൽ സജീവമാണ് കാളിദാസ് അടുത്തിടെ തന്റെ പ്രണയിനിയെ കാളിദാസ് പരിചയപ്പെടുത്തിയിരുന്നു.മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായ തരണി കലിംഗയർ ആണ് കാളിദാസന്റെ പ്രണയിനി. നേരത്തെ ഇവർ നടത്തിയ വിദേശ യാത്രയുടെ ചിത്രങ്ങളും കാളിദാസ് തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു ഇപ്പോൾ ഇതാ വീണ്ടും ഇരുവരും ഒരുമിച്ചുള്ള ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അവാർഡ് നിശയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ പകർത്തിയ ചിത്രങ്ങളാണ് കാളിദാസ് പങ്കുവെച്ചിരിക്കുന്നത് കറുപ്പ് വസ്ത്രങ്ങളാണ് ഇരുവരും ധരിച്ചിരിക്കുന്നത്.
തിരുവോണ ദിനത്തിലാണ് കാളിദാസ് ഫോട്ടോ പങ്കുവെച്ചിരുന്നത് ഇതിൽ കാളിദാസ് ജയറാം,ജയറാം, മാളവിക,പാർവതി എന്നിവർക്കൊപ്പം തരുണിയും ഒപ്പമുള്ള കുടുംബ ചിത്രമാണ് കാളിദാസ് പങ്കുവെച്ചിരുന്നത് ഇതിനുപിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന് രീതിയിൽ വാർത്തകൾ പരന്നിരുന്നു. വിഷ്വൽ കമ്മ്യൂണിക്കേഷൻ ബിരുദധാരിയാണ് തരുണി. ഇതിനോടകം കാളിദാസ് പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
