Film News

ജെയിംസ് കാമറൂണിന്റെ അവതാർ 2 ഇന്ന് തീയേറ്ററുകളിലേക്ക്

സമുദ്ര ലോകത്തെ മായകാഴ്ചകളുമായി ജെയിംസ് കാമറൂണിന്റെ അവതാർ 2 നാളെ തീയേറ്ററുകളിലെത്തുകയാണ്. ലോകമെമ്പാടുമുള്ള സിനിമ പ്രേമികളുടെ കാത്തിരിപ്പിനും ഇതോടെ തിരശീല വീഴുകയാണ്. എന്ത് മാജിക് ആയിരിക്കും അവതാർ 2ൽ ഒളിപ്പിച്ചു വച്ചിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിൽ ആണ് ഓരോ സിനിമ പ്രേക്ഷകനും. സിനിമ കണുന്നതിന് മുൻപ് അവതാറിനെ കുറിച്ചുള്ള ചില കാര്യങ്ങൾ കൂടി നിങ്ങൾ അറിഞ്ഞിരിക്കണം. ജയ്ക് സുള്ളി, നെയ്തേരി, എയ്‌വ, ഗ്രേസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. പാൻഡോറ എന്ന ഗ്രഹത്തിലെ മനുഷ്യനോട് രൂപ സാദൃശ്യമുള്ള പ്രകൃതിയോട് വളരെയിണങ്ങി ജീവിക്കുന്ന നാവി എന്ന് പേരുള്ള ഒരു ജീവി സമൂഹത്തിന്റെ കഥയാണ് അവതാർ പറയുന്നത്.

ഏതൊരു കാഴ്ചക്കാരനേയും അമ്പരപ്പിക്കുന്നതാണ് പാൻഡോറ എന്ന ലോകം. പാൻഡോറയിലേക്ക് ഒരു ഖനനത്തിന്റെ ഭാഗമായി ശാസ്ത്രജ്ഞൻമാരെത്തുന്നതും എയ്‌വ എന്ന അവരുടെ ഹോം ട്രീയെ നശിപ്പിക്കുന്നതുമാണ് സിനിമയിൽ ,അവതാർ ആദ്യ ഭാഗമെത്തി കൃത്യം 13 വർഷങ്ങൾക്ക് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഒന്നാം ഭാഗം പോലെ തന്നെ അല്ലെങ്കിൽ അതിനേക്കാളേറെ ആരും കണ്ടിരുന്നു പോകുന്ന ദൃശ്യ വിരുന്നാകും ചിത്രമെന്ന കാര്യം ഉറപ്പാണ്. ഏതൊരു പ്രേക്ഷകനേയും എഴുന്നേറ്റ് നിന്ന് കൈയ്യടിപ്പിക്കാൻ പ്രേരിപ്പിക്കുന്ന പല ദൃശ്യങ്ങളും ചിത്രത്തിലുണ്ടാകും. ഇന്നോളം ആർക്കും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത തരത്തിലുള്ള പുതിയ ജീവികളെയാണ് സംവിധായകൻ ,എന്നാൽ ചിത്രം കേരളത്തിലും വലിയ ഒരു ആവേശം തന്നെ ആണ് ഉണ്ടാക്കി എടുത്തിരിക്കുന്നത് മലയാള സിനിമ പ്രേക്ഷകരും വലിയ ഒരു ആവേശത്തിൽ തന്നെ ആണ് ,

To Top