രജനികാന്തിന്റെ പിറന്നാൾ ദിനത്തിൽ പ്രേക്ഷകരെ ഞെട്ടിച്ചു ‘ജയ്ലർ’ ക്യാരക്ടർ വീഡിയോ പോസ്റ്റർ – Jailer Movie Poster Response
തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിൽ ചിത്രങ്ങളിൽ ഇതിനോടകം മികച്ച ഒരു സൂപ്പർ സ്റ്റാർ എന്ന പദവിയും ഉള്ള ഒരു നടൻ ആണ് രജനികാന്ത് . എന്നാൽ ആരാധകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയ്‌ലർ നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ആക്ഷൻ കോമഡി ചിത്രത്തെപ്പറ്റിയുള്ള ഓരോ അപ്‌ഡേറ്റ്‌സും ആരാധകർ വലിയ ഒരു ആവേശത്തിൽ തന്നെ ആണ്സ്വീകരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ രജനികാന്തിന്റെ ക്യാരക്ടർ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. രജനികാന്തിന്റെ 72മത് പിറന്നാൾ ദിനത്തിലാണ് ക്യാരക്ടർ വീഡിയോ പുറത്തുവന്നിരിക്കുന്നത്. മുത്തുവേൽ പാണ്ഡ്യൻ എന്നാണ് രജനിയുടെ കഥാപാത്രത്തിന്റെ പേര്.
ചിത്രത്തിൽ കന്നഡ താരം ശിവ രാജ് കുമാർ അഭിനയിക്കുന്നുണ്ടെന്നതാണ് മറ്റൊരു സവിശേഷത. ചിത്രത്തിലെ ശിവരാജ് കുമാറിന്റെ സ്റ്റിൽ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ജയ്‌ലറിൽ വില്ലൻ റോളിലാകും ശിവരാജ് കുമാർ എത്തുക. രജനികാന്തിന്റെ 169-ാം ചിത്രമാണ് ജയ്ലർ.
തമന്നയാണ് ചിത്രത്തിലെ നായിക. ശിവകാർത്തികേയൻ, പ്രിയങ്ക മോഹൻ, രമ്യ കൃഷ്ണൻ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വില്ലനിൽ തുടങ്ങി സഹനടൻ, ഹീറോ, സ്റ്റാർ, സ്റ്റെൽ മന്നൻ, സൂപ്പർ സ്റ്റാർ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട് , ഒരു മികച്ച നടൻ എന്ന നിലയിൽ ഇപ്പോളും സജീവം ആയി സിനിമയിൽ നിലകൊള്ളുന്നു ,
English Summary:- Jailer Movie Poster Response